Breaking

Thursday, June 27, 2019

യു.എസ്.-മെക്സിക്കോ അതിർത്തിയിൽ മരിച്ചത് 283 പേർ

മെച്ചപ്പെട്ട ജീവിതം സ്വപ്നംകണ്ടിറങ്ങുന്ന അഭയാർഥികളുടെ ജീവിതം കടുത്ത കുടിയേറ്റനിയമങ്ങളിൽത്തട്ടി അസ്തമിച്ചുപോകുന്നതെങ്ങനെയെന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ഓസ്കറിന്റെയും മകളുടെയും മരണം. അനധികൃത കുടിയേറ്റക്കാരുടെ, പ്രത്യേകിച്ചും മധ്യ അമേരിക്കൻ രാജ്യങ്ങളിൽനിന്നുള്ളവരുടെ ഒഴുക്കുതടയാൻ മെക്സിക്കോയും യു.എസും ശക്തമായ നയങ്ങൾ നടപ്പാക്കാനൊരുങ്ങുമ്പോഴാണിത്. 2018-ൽ 283 അഭയാർഥികൾ യു.എസ്.-മെക്സിക്കോ അതിർത്തിയിൽ മരിച്ചെന്നാണ് യു.എസ്. ബോർഡർ പട്രോൾ വിഭാഗത്തിന്റെ കണക്ക്. യഥാർഥ എണ്ണം അതിലുമേറെയാണെന്ന് മനുഷ്യവകാശസംഘടനകൾ പറയുന്നു. യു.എസിൽ അഭയം തേടിയെത്തുന്നവരിൽ കൂടുതലും ഹോൺഡുറസ്, ഗ്വാട്ടിമാല, എൽ സാൽവദോർ എന്നീരാജ്യങ്ങളിൽനിന്നുള്ളവരാണ്. അവിടങ്ങളിലെ കലാപസാഹചര്യത്തിൽനിന്നും കടുത്ത ദാരിദ്ര്യത്തിൽനിന്നും മെച്ചപ്പെട്ട ജീവിതം തേടി രക്ഷപ്പെട്ടോടുന്നവരാണ് ഇവർ. എന്നാൽ, ഇവരിൽ ഭൂരിഭാഗവും യു.എസിലെത്താനാകാതെ അതിർത്തിസംരക്ഷണവിഭാഗത്തിന്റെ പിടിയിൽപ്പെടുകയാണ് പതിവ്. അതിർത്തിയിൽ മരിച്ചുവീഴുന്നതും സാധാരണം. Content Highlights:US - Mexico boarder, Refugees


from mathrubhumi.latestnews.rssfeed https://ift.tt/2XaTQDx
via IFTTT