Breaking

Sunday, June 30, 2019

ശത്രുരാജ്യത്തെത്തി സന്ദര്‍ശനം, ചരിത്രം രചിച്ച് ട്രംപ്-കിം കൂടിക്കാഴ്ച ഉത്തരകൊറിയയില്‍

സോൾ: അഭിപ്രായ വ്യത്യാസങ്ങൾക്കിടയിലും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഉത്തരകൊറിയൻ നേതാവ് കിം ജോങ് ഉന്നും കൂടിക്കാഴ്ച നടത്തുന്നു. ദക്ഷിണ- ഉത്തര കൊറിയകൾക്കിടയിലുള്ള സൈനികമുക്ത മേഖലയിൽ വെച്ചാണ് കൂടിക്കാഴ്ച നടക്കുന്നത്. ദക്ഷിണ കൊറിയയെയും ഉത്തര കൊറിയയേയും വേർതിരിക്കുന്ന കോൺക്രീറ്റ് ബ്ലോക്ക് മറികടന്നാണ് ട്രംപ് ഉത്തരകൊറിയൻ മണ്ണിലേക്ക് കാൽകുത്തിയത്. കൊറിയൻ യുദ്ധത്തിന് ശേഷം 1953 മുതൽ ഇരുപക്ഷവും അംഗീകരിച്ച മേഖലയാണിത്. ഇവിടെ സൈനിക സാന്നിധ്യമില്ല. ഇതാദ്യമായാണ് അമേരിക്കയെ ശത്രുവായി കണക്കാക്കുന്ന ഉത്തരകൊറിയയിലേക്ക് ഒരു അമേരിക്കൻ പ്രസിഡന്റ് എത്തുന്നത്. #WATCH US President Donald Trump meets North Korean leader Kim Jong-un in Demilitarized zone between North Korea and South Korea. pic.twitter.com/F7ozzOdBqJ — ANI (@ANI) June 30, 2019 Content Highlights:Trump, Kim Jong-un meet


from mathrubhumi.latestnews.rssfeed https://ift.tt/2NndWWW
via IFTTT