Breaking

Thursday, June 27, 2019

പ്രവേശനം തുടങ്ങും, ഫീസ് പിന്നീട്

തിരുവനന്തപുരം: സ്വാശ്രയ കോളേജുകളിലെ ഫീസ്നിർണയ നടപടികൾ നീളുന്ന സാഹചര്യത്തിൽ ഉപാധികളോടെ ഇക്കൊല്ലത്തെ മെഡിക്കൽ പ്രവേശനം നടത്താൻ സർക്കാർ ആലോചിക്കുന്നു. നിശ്ചിത ഫീസ് ഒടുക്കാൻ തയാറാണെന്ന് പ്രത്യേകം എഴുതിവാങ്ങി പ്രവേശന നടപടി ആരംഭിക്കാനാണ് ധാരണ. കോടതി വിധിയെത്തുടർന്ന് ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ പത്തിൽനിന്ന് അഞ്ചായി കുറയ്ക്കാനുള്ള ബിൽ നിയമസഭ പാസാക്കിയെങ്കിലും ഇനിയും വിജ്ഞാപനം ഇറങ്ങിയിട്ടില്ല. വിജ്ഞാപനമായാൽ ഫീസ് നിർണയത്തിന് ഒരുമാസമെങ്കിലും വേണ്ടിവരും. കഴിഞ്ഞ രണ്ടുവർഷത്തെ ഫീസ് പുനർനിർണയിക്കേണ്ടതുമുണ്ട്. മെഡിക്കൽ കൗൺസിൽ നിർദേശിച്ച സമയത്തിനുള്ളിൽ പ്രവേശന നടപടികൾ പൂർത്തിയാക്കേണ്ടതിനാൽ ബോണ്ട് വാങ്ങി തത്കാലം പ്രവേശനം നടത്താമെന്നാണ് ധാരയായിട്ടുള്ളത്. അതേസമയം, ഫീസ് സംബന്ധിച്ച് ധാരണയില്ലാത്തത് പ്രവേശനം ആഗ്രഹിക്കുന്ന വിദ്യാർഥികളിൽ ആശയക്കുഴപ്പം സൃഷ്ടിക്കുമെന്ന് രക്ഷിതാക്കൾ പറയുന്നു. കഴിഞ്ഞവർഷം ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ സമിതി നിശ്ചയിച്ച ഫീസ് ഹൈക്കോടതി റദ്ദാക്കുകയും പുനർനിർണയത്തിന് നിർദേശിക്കുകയും ചെയ്തിരുന്നു. വിധിയെത്തുടർന്ന് പത്തംഗ ഫീസ് നിർണയ സമിതിയുടെ അംഗസംഖ്യ അഞ്ചാക്കി ചുരുക്കാനു സർക്കാർ തീരുമാനിച്ചു. ഇതിനായി ഓർഡിനൻസ് ഇറക്കാൻ ആലോചിച്ചെങ്കിലും തിരഞ്ഞെടുപ്പ് കമ്മിഷൻ തടഞ്ഞു. ഇതേത്തുടർന്നാണ് നിയമസഭയിൽ ബിൽ അവതരിപ്പിച്ചത്. മെഡിക്കൽ, അനുബന്ധ കോഴ്സുകളിൽ പ്രവേശനത്തിന് പ്രവേശന പരീക്ഷാ കമ്മിഷണർ വിജ്ഞാപനമിറക്കുന്നതിനു മുന്നോടിയായി സർക്കാർ ഇറക്കേണ്ട ഉത്തരവുകളും വൈകുന്നതായി ആക്ഷേപമുണ്ട്. സ്വാശ്രയ കോളജുകളിലെ സംവരണം ഉൾപ്പെടെയുള്ളവ നിശ്ചയിച്ചാണ് സർക്കാർ ഉത്തരവിറക്കേണ്ടത്. ഈ ഉത്തരവിറങ്ങിയാൽ മാത്രമേ പ്രവേശന നടപടികൾ ആരംഭിക്കാനാവൂ. ഇതിനുപുറമേ ഈ വർഷം സാമ്പത്തിക സംവരണത്തിന്റെ ഭാഗമായി മെഡിക്കൽ കൗൺസിൽ അനുവദിച്ച അധിക സീറ്റുകളിലേക്കുള്ള പ്രവേശനം സംബന്ധിച്ചും വ്യക്തത വരുത്തേണ്ടതുണ്ട്. Content Highlights:medical admission


from mathrubhumi.latestnews.rssfeed https://ift.tt/2JdnxKj
via IFTTT