Breaking

Monday, June 24, 2019

സൗദി അബഹ വിമാനത്താവളത്തിന് നേരെ ഡ്രോണ്‍ ആക്രമണം; ഒരു മരണം

റിയാദ്: സൗദി അറേബ്യയിലെ തെക്കൻ പ്രവിശ്യയിലുള്ള അബഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഏഴ് പേർക്ക് പരിക്കേറ്റു. സൗദി സർക്കാർ ചാനലായ അൽ-അറേബ്യയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ആക്രമണം. ഹൂതി വിമതരാണ് ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ഒരു മാസം മുമ്പ് ഹൂതി വിമതർ ഇതേ വിമാനത്താവളത്തിന് നേരെ നടത്തിയ റോക്കറ്റാക്രമണത്തിൽ 26 പേർക്ക് പരിക്കേറ്റിരുന്നു. Content Highlights:1 dead,attack on Saudi Arabia's Abha airport


from mathrubhumi.latestnews.rssfeed http://bit.ly/2Y7TgD3
via IFTTT