ബ്രസീലിയ: കോപ്പ അമേരിക്ക ഗ്രൂപ്പ് പോരാട്ടത്തിൽ ഖത്തറിനെ ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തി അർജന്റീന ക്വാർട്ടറിൽ കടന്നു. ഇത്തവണത്തെ ടൂർണമെന്റിൽ അർജന്റീനയുടെ ആദ്യ ജയമായിരുന്നു ഇത്. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തിൽ കൊളംബിയ പരാഗ്വയെ തോൽപിച്ചതോടെയാണ് അർജന്റീന ക്വാർട്ടർ ഉറപ്പിച്ചത്. കൊളംബിയയാണ് ഗ്രൂപ്പ് ചാമ്പ്യന്മാർ. ആദ്യ മത്സരം തോൽക്കുകയും രണ്ടാം മത്സരത്തിൽ സമനില വഴങ്ങുകയും ചെയ്ത അർജന്റീനയ്ക്ക് ക്വാർട്ടറിലെത്താൻ വിജയം അനിവാര്യമായിരുന്നു. ഗ്രൂപ്പ് ബിയിലെ മൂന്നു മത്സരങ്ങളിൽ നിന്ന് ഒന്നു വീതം ജയവും സമനിലയും തോൽവിയുമായാണ് അർജന്റീന ക്വാർട്ടറിൽ കടന്നത്. ലൗറ്റാറോ മാർട്ടിനസും സെർജിയോ അഗ്യൂറോയുമാണ് അർജന്റീനയുടെ സ്കോറർമാർ. ഖത്തർ പ്രതിരോധത്തിന്റെ പിഴവ് മുതലെടുത്ത് നാലാം മിനിറ്റിൽ തന്നെ അർജന്റീന മുന്നിലെത്തി. ലൗറ്റാറോ മാർട്ടിനസാണ് അവരെ മുന്നിലെത്തിച്ചത്. ആത്മവിശ്വാസത്തോടെ കളിച്ച ഖത്തർ ഗോൾ അവസരങ്ങൾ സൃഷ്ടിച്ചെങ്കിലും ഫിനിഷിങ്ങിലെ പിഴവ് അവർക്ക് പലപ്പോഴും വിനയായി. 82-ാം മിനിറ്റിൽ സെർജിയോ അഗ്യൂറോയിലൂടെ അർജന്റീന ഗോൾ പട്ടിക തികച്ചു. Content Highlights:Copa America 2019 Argentina beat Qatar move on to quarterfinals
from mathrubhumi.latestnews.rssfeed http://bit.ly/2ICJHqA
via
IFTTT