ബ്രസീലിയ: കോപ്പ അമേരിക്ക പോരാട്ടത്തിൽ പരാഗ്വെയെ എതിരില്ലാത്ത ഒരു ഗോളിന് മറികടന്ന് കൊളംബിയ ഗ്രൂപ്പ് ജേതാക്കളായി ക്വാർട്ടറിൽ കടന്നു. ഖത്തറിനെതിരായ കഴിഞ്ഞ മത്സരത്തിൽ നിന്ന് പത്ത് മാറ്റങ്ങളുമായി ഇറങ്ങിയ കൊളംബിയ 31-ാം മിനിറ്റിൽ ഗുസ്താവോ ക്വെല്ലറുടെ ഗോളിലാണ് വിജയം പിടിച്ചത്. ഇതോടെ ഗ്രൂപ്പ് ബിയിലെ എല്ലാ മത്സരങ്ങളും വിജയിച്ച് കൊളംബിയ ക്വാർട്ടറിലെത്തി. കൊളംബിയ പരാഗ്വെയെ തോൽപ്പിച്ചതോടെ അർജന്റീനയും ക്വാർട്ടറിൽ കടന്നു. ഖത്തറിനെതിരേ അർജന്റീന ഏകപക്ഷീയമായ രണ്ടു ഗോളുകൾക്ക് പരാജയപ്പെടുത്തിയിരുന്നു. Content Highlights:copa america 2019 colombia vs paraguay
from mathrubhumi.latestnews.rssfeed http://bit.ly/2WY7ZnA
via
IFTTT