Breaking

Thursday, February 13, 2020

കൊറോണ: നിരീക്ഷണം ലംഘിച്ച്‌ ചൈനയിലേക്കു കടന്നവര്‍ ഫോണില്‍ ഭീഷണി മുഴക്കി

തൃശ്ശൂർ: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായുള്ള വീട്ടുനിരീക്ഷണത്തിനിടെ ഒളിച്ചു കടന്നവർ ചൈനയിൽനിന്ന് ഫോണിൽ ഭീഷണി മുഴക്കി. തൃശ്ശൂരിൽനിന്ന് ഇവർ ചൈനയിലേക്ക് കടന്നതിനെ കുറിച്ച് ചൊവ്വാഴ്ച 'മാതൃഭൂമി' വാർത്ത നൽകിയിരുന്നു. ഇതുചോദ്യം ചെയ്താണിവർ 'മാതൃഭൂമി' തൃശ്ശൂർ ഓഫീസിലേക്ക് വിളിച്ചത്. അടാട്ട് നിന്ന് ചൈനയിലേക്ക് കടന്ന ദമ്പതിമാരാണ് വീട്ട് നിരീക്ഷണം ലംഘിച്ചതിനെ ന്യായീകരിക്കുകയും വാർത്ത കൊടുത്തതിനെ ചോദ്യംചെയ്യുകയും ചെയ്തത്. 08613533441276 എന്ന നമ്പറിൽനിന്ന് ബുധനാഴ്ച രാവിലെ 10 മണിയോടെയാണ് ഫോൺ വന്നത്. എവിടെനിന്നാണ് വിളിക്കുന്നതെന്ന ചോദ്യത്തിന് വെളിപ്പെടുത്താൻ പറ്റില്ലെന്നായിരുന്നു മറുപടി. വീട്ട്നിരീക്ഷണത്തിന്റെ കാലാവധി കഴിഞ്ഞോ എന്നതിനും ഇവർ ഉത്തരം നൽകിയില്ല. പറയേണ്ടവരോട് പറഞ്ഞിട്ടുണ്ടെന്നായിരുന്നു മറുപടി. ചൈനയിലെ ഗാംങ്ടോങ്ങിൽ നിന്നാണ് ഇവർ ഫോൺ ചെയ്തിരിക്കുന്നത്. അടാട്ട് നിന്നുള്ള ദമ്പതിമാരും കൂർക്കഞ്ചേരി സ്വദേശിയായ യുവാവുമാണ് തിങ്കളാഴ്ച ആരോഗ്യ പ്രവർത്തകരെ അറിയിക്കാതെ മുങ്ങിയത്. ദമ്പതിമാർ ശ്രീലങ്കയിലെ കൊളംബോ വിമാനത്താവളം വഴിയും പുരുഷൻ സിങ്കപ്പൂർ വഴിയുമാണ് പോയത്. മുങ്ങിയത് പതിനാലാം നാൾ 28 ദിവസം നിർബന്ധമായും വീട്ടുനിരീക്ഷണത്തിലാവേണ്ട വരാണ് നിരീക്ഷണത്തിന്റെ 14-ാം നാൾ ചൈനയിലേക്ക് കടന്നത്. ജനുവരി 28-നാണ് ദമ്പതിമാർ ഗാങ്ടോങ്ങിൽ നിന്ന് നാട്ടിലെത്തിയത്. ചൈനയിൽനിന്ന് എത്തിയതിനാൽ ഇവരെ അന്നുതന്നെ ആരോഗ്യ വകുപ്പ് ബന്ധപ്പെട്ടു. പുറത്തിറങ്ങരുതെന്ന് നിർദേശവും നൽകി. എല്ലാദിവസവും ആരോഗ്യ സ്ഥിതിയെ കുറിച്ചും ഉദ്യോഗസ്ഥർ അന്വേഷണം നടത്തി. ഇതിനിടെയാണ് തിങ്കളാഴ്ച ഇവരെ കാണാതായതായി ആരോഗ്യ വകുപ്പ് കളക്ടർക്ക് റിപ്പോർട്ട് നൽകിയത്. രാജ്യത്തെ ഏത് വിമാനത്താവളം വഴിയാണ് ഇവർ പോയതെന്ന് വ്യക്തമായിട്ടില്ല. ദമ്പതിമാരിൽ ഒരാൾ സോഫ്റ്റ്വേർ എൻജിനിയറും മറ്റേയാൾ അക്കൗണ്ടന്റുമാണ്. ഇവർ പോയ സ്ഥലത്ത് 1219 കൊറോണ രോഗികൾ ഗാങ്ടോങ്ങിൽ ഒടുവിലത്തെ റിപ്പോർട്ട് പ്രകാരം 1219 കൊറോണ രോഗികളാണുള്ളത്. ഒരു മരണവും ഉണ്ടായിട്ടുണ്ട്. 272 പേർ രോഗത്തെ അതിജീവിച്ചു. ചൈനയുടെ തെക്കുഭാഗത്തെ പ്രവിശ്യയാണ് ഗാങ്ടോങ്. ഇവിടെനിന്ന് വുഹാനിലേക്ക് 990 കിലോമീറ്റർ ദൂരമുണ്ട്. Content Highlights: Coronavirus : Those who fled to China threatened on the phone


from mathrubhumi.latestnews.rssfeed https://ift.tt/31NhaGy
via IFTTT