Breaking

Thursday, February 20, 2020

കോയമ്പത്തൂരിലെ കെഎസ്ആര്‍ടിസി അപകടം: 9495099910 ഹെല്‍പ് ലൈന്‍ നമ്പറില്‍ വിളിക്കാം

തിരുവനന്തപുരം: കോയമ്പത്തൂരിൽ അപകടത്തിൽപെട്ട കെഎസ്ആർടിസി ബസിലുള്ളവരുടെ വിവരങ്ങൾ അറിയാൻ 9495099910 എന്ന ഹെൽലൈൻ നമ്പറിൽ വിളിക്കാമെന്ന് ഗതാഗതമന്ത്രി എകെ ശശീന്ദ്രൻ. സംഭവ സ്ഥലത്തുള്ള പാലക്കാട് എടിഒയുടെ നമ്പറാണിത്. അപകടത്തെ സംബന്ധിച്ച് അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ കെഎസ്ആർടിസി മനേജിങ് ഡയറക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു. ഡ്രൈവർക്കും കണ്ടക്ടർക്കും പുറമേ 48 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. ഇതിൽ 19 പേർ മരണപ്പെട്ടതായും മന്ത്രി വ്യക്തമാക്കി. നിരവധി പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. യാത്രക്കാരിൽ ഏറെയും മലയാളികളാണെന്നും കൂടുതൽ വിവരങ്ങൾ വൈകാതെ അറിയിക്കുമെന്നും മന്ത്രി പറഞ്ഞു. ബെംഗളൂരുവിൽനിന്ന് എറണാകുളത്തേക്ക് വന്ന കെഎസ്ആർടിസി വോൾവോ ബസ് കേരള രജിസ്ട്രേഷനിലുള്ള കണ്ടെയ്നർ ലോറിയുമായി കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. വ്യാഴാഴ്ച പുലർച്ചെ മൂന്നരയോടെയായിരുന്നു അപകടം. content highlights; coimbatore ksrtc accident, help line number


from mathrubhumi.latestnews.rssfeed https://ift.tt/39SWccl
via IFTTT