Breaking

Thursday, February 20, 2020

കോയമ്പത്തൂരിനടുത്ത് കെ.എസ്.ആര്‍.ടി.സി ബസ് അപകടത്തില്‍ പെട്ടു, 13 പേര്‍ മരിച്ചു

ചെന്നൈ: തമിഴ്നാട്ടിൽ രണ്ട് വാഹനാപകടങ്ങളിലായി 18പേർ മരിച്ചു. കോയമ്പത്തൂരിനടുത്തുള്ള അവിനാശിയിലും സേലത്തുമാണ് അപകടങ്ങൾ ഉണ്ടായത്. അവിനാശിയിൽ ബെംഗളൂരുവിൽ നിന്ന് എറണാകുളത്തേക്ക് വന്നകെ.എസ്.ആർ.ടി.സി എയർ ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ 13പേരാണ് മരിച്ചത്. സേലത്തുണ്ടായ അപകടത്തിൽ അഞ്ചുപേർ മരിച്ചിട്ടുണ്ടെന്നാണ് വിവരം. പുലർച്ചെ മൂന്നരയ്ക്കാണ് കോയമ്പത്തൂരിനടുത്ത് തിരുപ്പൂരിലേക്ക് പ്രവേശിക്കുന്ന അവിനാശിയിൽ വെച്ച് കെ.എസ്.ആർ.ടി.സി ബസും കണ്ടെയ്നർ ലോറിയും കൂട്ടിയിടിച്ച് അപകടമുണ്ടായത്. 10 പേർ സംഭവ സ്ഥലത്തുവെച്ചുതന്നെ മരിച്ചു. മരിച്ചവരിൽ മൂന്ന് സ്ത്രീകളുമുണ്ടെന്നാണ് വിവരം. 23 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. കോയമ്പത്തൂരിലെ അവിനാശിയിൽ അപകടത്തിൽ പെട്ട കെ.എസ്.ആർ.ടിസി ബസും ലോറിയും തിരുപ്പൂർ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്ക് മരിച്ചവരുടെ മൃതദേഹങ്ങൾ മാറ്റി. ഇവരിൽ മലയാളികൾ ഉണ്ടോയെന്ന കാര്യത്തിൽ വ്യക്തതയില്ല. പരിക്കേറ്റവർ എത്രയുണ്ടെന്നതു സംബന്ധിച്ചും വിവരങ്ങൾ പുറത്തുവരുന്നതേയുള്ളു. എറണാകുളത്തുനിന്ന് ബെംഗളൂരുവിലേക്ക് പോകുന്ന ബസായതിനാൽ അതിൽ മലയാളികൾ ഉണ്ടായിരിക്കാൻ സാധ്യത കൂടുതലാണെന്നാണ് വിലയിരുത്തുന്നത്. അപകടം നടന്നത് നഗരത്തിൽ നിന്ന് വളരെ അകലെ ആയിരുന്നതിനാലും അർധ രാത്രിയിലായിരുന്നതിനാലും രക്ഷാപ്രവർത്തനം വൈകിയാണ് തുടങ്ങിയത്. ആദ്യം തദ്ദേശവാസികളാണ് രക്ഷാപ്രവർത്തനത്തിനെത്തിയത്. പിന്നീട് ഫയർ ആൻഡ് റെസ്ക്യൂ സംഘവും പോലീസും സ്ഥലത്തെത്തി. നേപ്പാളിൽ നിന്ന് വന്ന ടൂറിസ്റ്റ് ബസും ലോറിയുമാണ് സേലത്ത് കൂട്ടിയിടിച്ചത്. അപകടത്തിൽ അഞ്ച് നേപ്പാൾ സ്വദേശികളാണ് മരിച്ചതെന്നാണ് വിവരം. 26 പേർക്ക് പരിക്കേറ്റുവെന്നാണ് വിവരം. Content Highlights: several died in two road accident in Tamil Nadu


from mathrubhumi.latestnews.rssfeed https://ift.tt/38I648H
via IFTTT