സാൽവദോർ: കോപ്പ അമേരിക്ക ഫുട്ബോളിൽ ബ്രസീലിന് സമനില. വെനസ്വേലയാണ് ബ്രസീലിനെ ഗോൾരഹിത സമനിലയിൽ തളച്ചത്. രണ്ടു തവണ ബ്രസീൽ വല ചലിപ്പിച്ചെങ്കിലും ഓഫ് സൈഡ് കെണിയിൽ കുരുങ്ങുകയായിരുന്നു. രണ്ടാം പകുതിയുടെ തുടക്കത്തിൽ ഗബ്രിയേൽ ജീസസ് ലക്ഷ്യം കണ്ടെങ്കിലും റഫറി ഗോൾ അനുവദിച്ചില്ല. ഓഫ് സൈഡ് ആയിരുന്നു കാരണം. പിന്നീട് മത്സരത്തിന്റെ അവസാനം കുട്ടിന്യോയുടെ ഗോളും നിഷേധിക്കപ്പെട്ടു. ക്ലോസ് റേഞ്ചിലൂടെ കുട്ടിന്യോ വല ചലിപ്പിച്ചെങ്കിലും വാറിൽ വിധി വെനസ്വേലയ്ക്കൊപ്പം നിന്നു. ഓഫ് സൈഡ് ആയിരുന്നു കാരണം. ബൊളീവിയയെ എതിരില്ലാത്ത മൂന്ന് ഗോളിന് തോൽപ്പിച്ചാണ് ആതിഥേയരായ ബ്രസീൽ കോപ്പ അമേരിക്കയിലെ മത്സരങ്ങൾ തുടങ്ങിയത്. അതിനേക്കാൾ മികവിൽ വെനസ്വലേയ്ക്കെതിരേ കളിച്ചെങ്കിലും നിർഭാഗ്യം ബ്രസീലിനൊപ്പം നിന്നു. ബോൾ പൊസെഷനിലും ഷോട്ടുകളിലുമെല്ലാം വെനസ്വേലയേക്കാൾ എത്രയോ മുന്നിലായിരുന്നു ബ്രസീൽ. 19 ഷോട്ടുകളാണ് അവർ അടിച്ചത്. എന്നാൽ ഒന്നും ലക്ഷ്യം കണ്ടില്ല. 69% ബോൾ പൊസഷനുമുണ്ടായിരുന്നു. രണ്ട് മത്സരങ്ങളിൽ ഒന്നു വീതം ജയവും തോൽവിയുമായി ഗ്രൂപ്പ് എ-യിൽ ഒന്നാമതാണ് ബ്രസീൽ. Content Highlights: Venezuela holds host Brazil to 0-0 draw at Copa America
from mathrubhumi.latestnews.rssfeed http://bit.ly/2IrNGWR
via
IFTTT