Breaking

Wednesday, June 19, 2019

കോടതിയുടെ സ്വാതന്ത്ര്യത്തിനു ജനപക്ഷ രാഷ്ട്രീയം കടുത്ത വെല്ലുവിളി ഉയര്‍ത്തുന്നു- ചീഫ് ജസ്റ്റിസ്

ബിഷ്കെക്: ജഡ്ജിമാരുടെ നിയമനത്തിൽ രാഷ്ട്രീയ ഇടപെടൽ വേണ്ട എന്ന്ചീഫ് ജസ്റ്റിസ് രഞ്ജൻ ഗോഗോയ്. കോടതിയുടെ സ്വാതന്ത്ര്യത്തിനുമേൽ ജനപക്ഷ രാഷ്ട്രീയം കടുത്ത വെല്ലുവിളി ഉയർത്തുന്നുവെന്നും ഭരണഘടനാ മൂല്യങ്ങൾ സംരക്ഷിക്കാൻജുഡീഷ്യറി ഇത്തരം ജനപക്ഷ ശക്തികൾക്കെതിരേ നിലകൊള്ളണമെന്നുംരഞ്ജൻ ഗോഗോയ് പറഞ്ഞു. ഷാങ്ഹായ് സഹകരണ സമിതി ഉച്ചകോടിയിൽ ചീഫ് ജസ്റ്റിസുമാരുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രഞ്ജൻ ഗോഗോയ്. പൊതുവിലുള്ള അന്താരാഷ്ട്ര സാഹചര്യങ്ങൾ മുൻനിർത്തിയാണ്രഞ്ജൻ ഗോഗോയ് സംസാരിച്ചത്. എന്നാൽ ഇത് കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പായും വ്യാഖ്യാനിക്കുന്നുണ്ട്. സുപ്രീംകോടതിയുടെ ചില തീരുമാനങ്ങൾക്കെതിരേ കേന്ദ്രസർക്കാർ മുമ്പ്രംഗത്തു വന്നിരുന്നു . ജഡ്ജിമാരുടെ നിയമനവുമായി ബന്ധപ്പെട്ട് നാഷണൽ ജുഡീഷ്യൽ അപ്പോയിന്റ്മെന്റ് കമ്മീഷനുമായി ബന്ധപ്പെട്ട ബിൽ സുപ്രീം കോടതി അസാധുവാക്കിയിരുന്നു. അതിനെതിരേ അന്ന്കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്ലി അടക്കമുള്ളവർ സംസാരിച്ചിരുന്നു. ഇതെല്ലാം സ്പർശിച്ചുകൊണ്ടാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം എന്ന് വേണം കരുതാൻ. content highlights:populist forces poses challenge to judiciary: says CJI ranjan gogoi


from mathrubhumi.latestnews.rssfeed http://bit.ly/2x5pH9e
via IFTTT