Breaking

Thursday, June 20, 2019

വാഷിങ്ടൺ ആപ്പിളിന് ഇന്ത്യയിൽ വില കൂടും

ന്യൂയോർക്ക്:ഇന്ത്യ ഇറക്കുമതി തീരുവ കൂട്ടിയതോടെ വാഷിങ്ടൺ ആപ്പിളിന് വില ഉയരും. അമേരിക്കയുമായുള്ള വ്യാപാരത്തർക്കത്തെ തുടർന്ന് വാഷിങ്ടൺ ആപ്പിൾ ഉൾപ്പെടെ 28 അമേരിക്കൻ ഉത്പന്നങ്ങൾക്കാണ് ഇന്ത്യ കസ്റ്റംസ് തീരുവ ഉയർത്തിയത്. ബദാം, വാൾനട്ട് എന്നിവ ഇതിൽ പെടുന്നു. സ്റ്റീൽ, അലുമിനിയം തുടങ്ങിയ ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അമേരിക്ക ഉയർന്ന തീരുവ ഏർപ്പെടുത്തിയ സാഹചര്യത്തിലാണ് ഇന്ത്യ തിരിച്ചടിച്ചത്. ആപ്പിളിന്റെ തീരുവയിൽ 20 ശതമാനത്തിന്റെ വർധനയാണ് ഇപ്പോൾ വരുത്തിയിരിക്കുന്നത്. ഇതോടെ, ഇതിന്റെ മൊത്തം തീരുവ വിലയുടെ 70 ശതമാനത്തിലെത്തി. കഴിഞ്ഞ വർഷത്തെ കണക്കനുസരിച്ച് ഇന്ത്യ, വാഷിങ്ടൺ ആപ്പിളിന്റെ 40 പൗണ്ട് ബോക്സുകൾ 78 ലക്ഷം എണ്ണം ഇറക്കുമതി ചെയ്തിട്ടുണ്ട്. മെക്സിക്കോയും കാനഡയും കഴിഞ്ഞാൽ വാഷിങ്ടൺ ആപ്പിൾ ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കാണ്. ഈ വർഷം കാനഡയെ മറികടന്ന് ഇന്ത്യ രണ്ടാം സ്ഥാനത്തെത്തുമെന്നായിരുന്നു കണക്കാക്കിയിരുന്നത്.


from mathrubhumi.latestnews.rssfeed http://bit.ly/2Xs4pS5
via IFTTT