Breaking

Thursday, June 20, 2019

10 ലക്ഷം മുടക്കിയ ഞങ്ങളെ 40 ലക്ഷത്തിന്റെ ബാധ്യതയിലാക്കി- പി.കെ. ശ്യാമളക്കെതിരെ കൂടുതല്‍ ആരോപണങ്ങള്‍

കണ്ണൂർ: കൺവൻഷൻ സെന്ററിന് ആന്തൂർ നഗരസഭ അനുമതി നൽകാത്തതിനെ തുടർന്ന് വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ നഗരസഭാ ചെയർപേഴ്സണെതിരെ കൂടുതൽ ആരോപണങ്ങൾ. ആത്മഹത്യ ചെയ്ത സാജന് അനുഭവിക്കേണ്ടിവന്നതിന് സമാനമായ സാഹചര്യങ്ങൾ തങ്ങൾക്കും അനുഭവിക്കേണ്ടി വന്നുവെന്ന് വെളിപ്പെടുത്തിയത് വനിതാ സംരംഭകയാണ്. നഗരസഭാ ചെയർപേഴ്സൺ പി.കെ. ശ്യാമളയിൽ നിന്നും നഗരസഭാ അധികൃതരിൽ നിന്നും നേരിടേണ്ടി വന്ന അനുഭവങ്ങൾ ഫെയ്സ്ബുക്ക് പോസ്റ്റ് മുഖേനേയാണ് ഇവർ വെളിപ്പെടുത്തിയത്. ആന്തൂരിലെ ശുചീകരണ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം അടച്ചുപൂട്ടാൻ കാരണക്കാരി പി.കെ ശ്യാമളയാണെന്നും വനിതാ സംരംഭകയായ സോഹിതയും ഭർത്താവ് വിജുവും പറയുന്നു. കോയമ്പത്തൂരോ ബോംബെയിലോ പോയി തുടങ്ങാതെ ആരെങ്കിലും ഇവിടെ വ്യവസായം തുടങ്ങുമോ എന്ന് പി.കെ ശ്യാമള ചോദിച്ചതായും ഫെയ്സ്ബുക്ക് പോസറ്റിൽ പറയുന്നു. നേരത്തെ തളിപ്പറമ്പ് നഗരസഭയ്ക്ക് കീഴിലായിരുന്നു ഇവരുടെ സ്ഥാപനം. എന്നാൽ ആന്തൂർ നഗരസഭ രൂപീകരിച്ചപ്പോൾ അതിന്റെ ഭാഗാമായി. അതോടെ സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടിവന്നു. ആന്തൂരിലെ ശുചീകരണ ഉൽപന്നങ്ങൾ നിർമിക്കുന്ന സ്ഥാപനം മറ്റൊരിടത്തേക്ക് മാറ്റേണ്ടി വന്നത് പി.കെ.ശ്യാമള കാരണമാണെന്നും ആരോപണമുണ്ട്. പത്തു ലക്ഷം മുതൽമുടക്കിയ ഞങ്ങളെ നാൽപത് ലക്ഷത്തിന്റെ ബാധ്യതക്കാരാക്കിയെന്നും വിജു ആരോപിക്കുന്നു. Content High;lights:more allegations against Anthur Municipality Chairperson P K Shyamala


from mathrubhumi.latestnews.rssfeed http://bit.ly/2IqKoTM
via IFTTT