മുംബൈ: ഓഹരി വിപണിയിൽ നേരിയ നേട്ടത്തോടെ തുടക്കം. സെൻസെക്സ് 39 പോയന്റ് ഉയർന്ന് 39152ലും നിഫ്റ്റി 7 പോയന്റ് നേട്ടത്തിൽ 11698ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 229 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 380 ഓഹരികൾ നഷ്ടത്തിലുമാണ്. ഐടി, വാഹനം, എഫ്എംസിജി, ഫാർമ എന്നീ വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ഊർജം, ലോഹം വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിൽ. ആക്സിസ് ബാങ്ക്, വിപ്രോ, യുപിഎൽ, ടിസിഎസ്, ഇൻഫോസിസ്, ടെക് മഹീന്ദ്ര, ഐആർബി ഇൻഫ്ര, അശോക് ലൈലന്റ്, എച്ച്സിഎൽ ടെക്, യെസ് ബാങ്ക്, ബ്രിട്ടാനിയ, മാരുതി സുസുകി തുടങ്ങിയ ഓഹരികളാണ് നഷ്ടത്തിൽ. ഇന്ത്യബുൾസ് ഹൗസിങ്, റിലയൻസ്, ഒഎൻജിസി, ഐഷർമോട്ടോഴ്സ്, എൽആൻടി, ഐഒസി തുടങ്ങിയ ഓഹരികളാണ് നേട്ടത്തിൽ.
from mathrubhumi.latestnews.rssfeed http://bit.ly/2x2XvUB
via
IFTTT