Breaking

Saturday, June 22, 2019

പടമെടുത്ത് പട്ടിയെ പിടിക്കാം; ആപ്പ് തയ്യാറായി

തൃശ്ശൂർ: മൊബൈൽ ആപ്പുവഴി തെരുവുനായ്ക്കളെ പിടികൂടാൻ സംവിധാനം ഒരുങ്ങുന്നു. തെരുവുനായ്ക്കളുടെ വന്ധ്യംകരണം പദ്ധതി കൂടുതൽ ജനകീയമാക്കുന്നതിനും ജനപങ്കാളിത്തം ഉറപ്പാക്കുന്നതിനുമായാണ് ആപ്പ് തയ്യാറാക്കിയിരിക്കുന്നത്. 'സുരക്ഷ' എന്ന മൊബൈൽ ആപ്പിലൂടെയാണ് ചിത്രങ്ങൾസഹിതം വിവരങ്ങൾ നൽകാൻ കഴിയുക. ആദ്യഘട്ടത്തിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ നായ്ക്കളെ വന്ധ്യംകരണം ചെയ്യുന്ന എട്ട് ജില്ലകളിൽ ആപ്പ് ഉപയോഗിക്കും. പിന്നീട് എൻ.ജി.ഒ.കളുടെ സഹായത്തോടെ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കും. അടുത്തമാസത്തോടെ ആപ്പ് പൊതുജനങ്ങൾക്ക് ഉപയോഗിക്കാനാകും. തെരുവുനായ്ക്കളെ കണ്ടെത്തിയാൽ നാട്ടുകാർക്ക് നേരിട്ടു വിവരംനൽകാൻ കഴിയുന്ന വിധമാണ് ആപ്പ് വികസിപ്പിച്ചിരിക്കുന്നത്. നായ്ക്കളുടെ ശല്യമുണ്ടായാൽ ജനങ്ങൾക്ക് ആപ്പിലൂടെ നേരിട്ട് ഉദ്യോഗസ്ഥരെ വിവരമറിയിക്കാം. തെരുവുനായ്ക്കളെ പിടികൂടുന്നതുമുതൽ തിരികെ കൊണ്ടുവിടുന്നതുവരെയുള്ള വിവരങ്ങൾ ഇതിൽ രേഖപ്പെടുത്താം. അപ്പിലൂടെ അനിമൽ ബെർത്ത് കൺട്രോൾ (എ.ബി.സി.) പദ്ധതിയുടെ ഭാഗമായുള്ള എല്ലാ പ്രവർത്തനങ്ങളും പൊതുജനങ്ങൾക്കറിയാം. പരാതികളും ആപ്പിലൂടെ അറിയിക്കാനാകും. പ്രവർത്തനം സുതാര്യമാകും എ.ബി.സി. പദ്ധതി ജനകീയമാക്കുന്നതിനായുള്ള പ്രവർത്തനങ്ങളുടെ ഭാഗമായാണ് ആപ്പ് കൊണ്ടുവരുന്നത്. ഇതിലൂടെ പദ്ധതിപ്രവർത്തനങ്ങൾ കൂടുതൽ സുതാര്യമാകും -ഡോ. പി.ബി. ഗിരിദാസ്, വെറ്ററിനറി സർജൻ, ജില്ലാ വെറ്ററിനറി കേന്ദ്രം കാലതാമസം ഒഴിവാകും പഞ്ചായത്തുകൾ വിവരം കൈമാറാനും പണം കെട്ടിവെക്കാനും എടുക്കുന്ന കാലതാമസം ആപ്പ് വരുന്നതോടെ ഇല്ലാതാകും. അതോടെ കാലതാമസം ഇല്ലാതാകും. എ.ബി.സി.യുടെ ബ്ലോക്ക് കോ-ഓർഡിനേറ്റർമാർക്ക് ആപ്പ് വഴി വിവരങ്ങൾ നൽകാം -ഡോ. എൽ. രവികുമാർ, പ്രോഗ്രാം മാനേജർ, കുടുംബശ്രീ content highlights:app for dog catching


from mathrubhumi.latestnews.rssfeed http://bit.ly/2WXpDTs
via IFTTT