തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളിൽ അതിശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം. ശനിയാഴ്ച കാസർകോട്, കണ്ണൂർ ജില്ലകളിലും ഞായറാഴ്ച കണ്ണൂർ ജില്ലയിലും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണകേന്ദ്രം ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. ഈ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായതോ അതിശക്തമായതോ ആയ മഴയ്ക്കു സാധ്യതയുള്ളതിനാൽ ജാഗ്രത വേണമെന്നാണു മുന്നറിയിപ്പ്. ശനിയാഴ്ച മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലും ഞായറാഴ്ച കോഴിക്കോട്, കാസർകോട് ജില്ലകളിലും ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. Content Highlights:chance for heavy rain in kerala
from mathrubhumi.latestnews.rssfeed http://bit.ly/2J0t9rk
via
IFTTT