ആലപ്പുഴ: വള്ളിക്കുന്നത്ത് പോലീസുകാരൻ തീകൊളുത്തി കൊലപ്പെടുത്തി പോലീസുകാരി സൗമ്യ പുഷ്പാകരന്റെ ശവസംസ്കാരം വ്യാഴാഴ്ച രാവിലെ 11 മണിയോടെ വീട്ടുവളപ്പിൽ നടക്കും. ഓച്ചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം രാവിലെ വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെത്തിച്ച് പൊതുദർശനത്തിനുവെക്കും. ശേഷം വീട്ടിലെത്തിച്ച് ഔദ്യോഗിക ബഹുമതികളോടെയാകും സംസ്കാരം. ലിബിയയിലായിരുന്ന സൗമ്യയുടെ ഭർത്താവ് സജീവൻ നാട്ടിലെത്താൻ കാത്തിരുന്നതിനാലാണ് സംസ്കാരചടങ്ങുകൾ വ്യാഴാഴ്ചയിലേക്ക് നീട്ടിയത്. ലിബിയയിൽനിന്ന് സജീവൻ കഴിഞ്ഞദിവസം രാത്രി നാട്ടിലെത്തി. ജൂൺ 15 ശനിയാഴ്ചയാണ് വള്ളിക്കുന്നം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന സൗമ്യ പുഷ്പാകരൻ കൊല്ലപ്പെട്ടത്. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ അജാസാണ് സൗമ്യയെ വെട്ടിവീഴ്ത്തിയശേഷം തീകൊളുത്തി കൊന്നത്. സംഭവത്തിൽ മാരകമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന അജാസും കഴിഞ്ഞദിവസം മരിച്ചിരുന്നു. സൗമ്യയുടെ ഭൗതിക ശരീരം വള്ളിക്കുന്നം പോലീസ് സ്റ്റേഷനിൽ പൊതുദർശനത്തിന് വച്ചപ്പോൾ. ഫോട്ടോ: സി ബിജു. പ്രതി മരിച്ചെങ്കിലും സൗമ്യ കേസിൽ അന്വേഷണം തുടരും വള്ളികുന്നം: പ്രതി മരിച്ചെങ്കിലും സൗമ്യവധക്കേസിലെ അന്വേഷണം തുടരും. ആലുവ ട്രാഫിക് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായിരുന്ന അജാസ് മാത്രമാണ് നിലവിൽ കേസിലെ പ്രതി. ക്രിമിനൽ കേസുകളിലെ പ്രതി മരിച്ചാൽ കോടതിയിൽ വിശദമായ കുറ്റംപത്രം നൽകുന്ന പതിവില്ല. പകരം കേസിന്റെ സാഹചര്യവും പ്രതിയുടെ മരണവും വ്യക്തമാക്കി കോടതിയിൽ മരിച്ചയാളിന്റെ പേരിൽ ചാർജ് ഷീറ്റ് കോടതിയിൽ സമർപ്പിക്കും. കൊലപാതകത്തിന്റെ കാരണം, അതിലേക്ക് നയിച്ച സാഹചര്യം എന്നിവയെല്ലാം അന്വേഷണത്തിലൂടെ തെളിയിക്കണം. കൂട്ടുപ്രതിയുണ്ടെങ്കിൽ കേസിന്റെ സ്വഭാവം മാറും. കൂട്ടുപ്രതികളെ കേസുമായി ബന്ധിപ്പിക്കുന്ന തെളിവുകൾ കണ്ടെത്തിയാണ് അന്വേഷണം പൂർത്തിയാക്കേണ്ടത്. സൗമ്യയെ കൊലപ്പെടുത്താൻ പ്രതി അജാസിനെ ഒരാൾ സഹായിച്ചെന്ന് ബന്ധുക്കളും നാട്ടുകാരും ആരോപിക്കുന്നുണ്ട്. ഇതുമായി ബന്ധപ്പെട്ട് അന്വേഷണം കേസിൽ നിർണായകമാണ്. ഒപ്പമുണ്ടായിരുന്ന ആളാണ് അജാസ് വന്ന കാർ ഓടിച്ചിരുന്നതെന്നും ഇയാൾ സംഭവത്തിനുശേഷം രക്ഷപ്പെട്ടെന്നുമാണ് ബന്ധുക്കളുടെ പരാതി ഒന്നിച്ചുള്ള ജീവിതം സാധ്യമാകില്ലെന്ന് മനസിലായപ്പോൾ ഒന്നിച്ചുമരിക്കാൻ തീരുമാനിക്കുകയായിരുന്നുവെന്ന് അജാസ് ആലപ്പുഴ ഒന്നാംക്ലാസ് മജിസ്ട്രേറ്റിന് നൽകിയ മൊഴിയിലുണ്ടായിരുന്നു. മരിക്കാനാണ് ആഗ്രഹമെന്ന് വണ്ടാനം മെഡിക്കൽ കോളേജിലെ അത്യാഹിതവിഭാഗത്തിൽ ചികിത്സയിലിരിക്കെ പ്രതി സഹപ്രവർത്തകരോട് പറഞ്ഞിരുന്നു. അജാസിന്റെ മൃതദേഹം വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. മൃതദേഹപരിശോധനയും പോസ്റ്റ്മോർട്ടവും വ്യാഴാഴ്ച നടക്കും. വൈകുന്നേരത്തോടെ എറണാകുളം കാക്കനാട്ട് ശവസംസ്കാരം നടക്കുമെന്നാണ് അറിയുന്നത്. Content Highlights:woman cop soumya pushpakaran funeral at vallikunnam
from mathrubhumi.latestnews.rssfeed http://bit.ly/2WT7OVA
via
IFTTT