Breaking

Thursday, June 20, 2019

ബിനോയ് കോടിയേരി ഒളിവില്‍? മുംബൈ പോലീസ് എത്തിയത് കസ്റ്റഡിയിലെടുക്കാന്‍, അന്വേഷണം തുടരുന്നു

കണ്ണൂർ: വിവാഹവാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ചെന്ന കേസിൽ സി.പി.എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരി ഒളിവിൽപോയെന്ന് സൂചന. ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാൻ മുംബൈ പോലീസ് കണ്ണൂരിലെത്തിയതിന് പിന്നാലെയാണ് ബിനോയ് കോടിയേരി കണ്ണൂരിൽനിന്ന് ഒളിവിൽപോയതെന്നാണ് വിവരം. ബിനോയിയെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ലഭിച്ചില്ലെന്നും ബിനോയിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷൻ പരിധിയിൽ മുംബൈ പോലീസ് അന്വേഷണം നടത്തിയെന്നുമാണ് റിപ്പോർട്ട്. ബിനോയ് കോടിയേരിക്കെതിരെ എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന് പിന്നാലെ കഴിഞ്ഞദിവസമാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയത്. മുംബൈയിൽ നിന്നെത്തിയ ഇൻസ്പെക്ടറും പോലീസ് കോൺസ്റ്റബിളും കണ്ണൂർ എസ്.പി.യുമായി കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തി വിവരങ്ങൾ ശേഖരിച്ചിരുന്നു. തുടർന്ന് ബിനോയ് കോടിയേരിയുടെ വീട് സ്ഥിതിചെയ്യുന്ന ന്യൂമാഹി പോലീസ് സ്റ്റേഷനിലെത്തിയും ഇവർ തെളിവുകൾ ശേഖരിച്ചു. അതേസമയം, കേസിന്റെ വിവരങ്ങൾ ശേഖരിക്കാൻ മാത്രമല്ല, ബിനോയ് കോടിയേരിയെ കസ്റ്റഡിയിലെടുക്കാനാണ് മുംബൈ പോലീസ് കണ്ണൂരിലെത്തിയതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. അന്വേഷണത്തിന്റെ ഭാഗമായി മുംബൈ പോലീസ് സംഘം കണ്ണൂരിൽ തുടരുകയാണ്. ദുബായിലെ ഡാൻസ് ബാറിൽ ജോലിചെയ്തിരുന്ന ബിഹാർ സ്വദേശിനിയാണ് ബിനോയ് കോടിയേരിക്കെതിരെ മുംബൈ ഒഷ് വാര പോലീസിൽ ലൈംഗികപീഡന പരാതി നൽകിയത്. വിവാഹവാഗ്ദാനം നൽകി പീഡിപ്പിച്ചെന്നും ഈ ബന്ധത്തിൽ എട്ടുവയസ്സുള്ള കുട്ടിയുണ്ടെന്നുമാണ് യുവതിയുടെ പരാതി. അതേസമയം, യുവതിയും സംഘവും വ്യാജപരാതി നൽകി തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്നായിരുന്നു ബിനോയ് കോടിയേരിയുടെ പ്രതികരണം. Content Highlights:rape case against binoy kodiyeri, he is missing now from kannur.


from mathrubhumi.latestnews.rssfeed http://bit.ly/2Fl04WO
via IFTTT