Breaking

Saturday, June 22, 2019

രാജേഷ് അറസ്റ്റിലായതിനാല്‍ അന്വേഷണം ഷംസീറിലേക്കെത്തുമെന്ന പ്രതീക്ഷയുണ്ടെന്ന് സി.ഒ.ടി. നസീര്‍

വടകര: രാജേഷ് അറസ്റ്റിലായതോടെ തന്നെ ആക്രമിച്ച കേസ് ഷംസീർ എംഎൽഎയിലേക്ക് എത്തുമെന്നാണ് പ്രതീക്ഷയെന്ന് സി.ഒ.ടി. നസീർ. അറസ്റ്റിലായ രാജേഷ്, ഷംസീറിന് ആരായിരുന്നുവെന്ന് എല്ലാവർക്കും അറിയാം. തനിക്കും രാജേഷിനും തമ്മിൽ യാതൊരു പ്രശ്നങ്ങളുമില്ല. തന്നെ ആക്രമിച്ചതിന്റെ ഗൂഢാലോചന ഷംസീറിലേക്ക് എത്തുന്നില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്നും സി.ഒ.ടി. നസീർ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. തലശ്ശേരി മുൻ ഏരിയാ സെക്രട്ടറിയാണ് രാജേഷ്. വ്യക്തിപരമായി ഒരു പ്രശ്നവും രാജേഷുമായി ഇല്ലെന്നും സി.ഒ.ടി. നസീർ പറയുന്നു. ഷംസീറിന്റെ കൂടെ എല്ലാ സമയത്തും ഉള്ള ഒരാളാണ് രാജേഷ് എന്ന് തലശ്ശേരിയിലുള്ള എല്ലാവർക്കും അറിയാവുന്നതാണ്. അന്വേഷണം രാജേഷിലേക്കെത്തിയതിനാൽ കേസിൽ പ്രതീക്ഷയുണ്ട്. ഷംസീറിലേക്ക് എത്തുമെന്നും പ്രതീക്ഷയുണ്ടെന്നും നസീർ പറഞ്ഞു. രാജേഷിന്റെ യാത്രാവിവരങ്ങൾ എടുത്തുനോക്കിയാൽ ഷംസീറിന്റെ സഹോദരനുമായി മസ്കറ്റിലൊക്കെ ബിസിനസ് യാത്ര നടത്തിയിട്ടുണ്ട്. ഇത്തരത്തിൽ ഒരുപാട് കാര്യങ്ങളിൽ ഷംസീറുമായി അടുപ്പം പുലർത്തുന്നുണ്ട്. രാജേഷ് അറസ്റ്റിലായതിനാൽ ഗൂഢാലോചന ഷംസീറിലേക്കെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും നസീർ പറഞ്ഞു. കഴിഞ്ഞ ദിവസമാണ് രാജേഷ് അറസ്റ്റിലാകുന്നത്. അക്രമികളെയും സഹായികളെയും സംഘടിപ്പിച്ച പ്രതി പൊട്ടി സന്തോഷ് എന്ന വി.പി.സന്തോഷിനെ കൃത്യം ഏൽപ്പിച്ചതിനാണ് രാജേഷിനെ അറസ്റ്റുചെയ്തത്. ഇയാൾ ഷംസീർ എംഎൽഎയുടെ മുൻ ഡ്രൈവറാണ്. Content nHighlights:C.O.T Naseer Murder Attempt case,Rajesh Arrested


from mathrubhumi.latestnews.rssfeed http://bit.ly/2IThjz6
via IFTTT