തൃശ്ശൂർ: ടി.പി. ചന്ദ്രശേഖരൻ വധക്കേസിൽ പ്രതികളായ കൊടി സുനിയെയും മുഹമ്മദ്ഷാഫിയെയും വിയ്യൂർ ജയിലിൽനിന്ന് തിരുവനന്തപുരം പൂജപ്പുര സെൻട്രൽ ജയിലിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം ജയിലിൽ നടന്ന പരിശോധനയിൽ ഇരുവരുടെയും പക്കൽനിന്ന് മൊബൈൽ ഫോണുകളും സിം കാർഡുകളും പിടിച്ചിരുന്നു. ഫോൺ സൂക്ഷിച്ചിരുന്നതായി കണ്ടെത്തിയ മറ്റൊരു പ്രതിയായ വാസുവിനെയും ഇവർക്കൊപ്പം തിരുവനന്തപുരത്തേക്ക് മാറ്റിയിട്ടുണ്ട്. കഴിഞ്ഞ ദിവസം ജയിൽ ഡി.ജി.പി. ഋഷിരാജ്സിങ്ങിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിലാണ് കൊടി സുനിയിൽനിന്ന് സിം ഇല്ലാത്ത ഒരു ഫോണും മുഹമ്മദ്ഷാഫിയിൽനിന്ന് രണ്ട് സിമ്മും രണ്ട് ഫോണും കണ്ടെടുത്തത്. അനുവദനീയമല്ലാത്തത് കൈവശം വെയ്ക്കുന്നവരെ ജയിൽ മാറ്റുമെന്ന് ഋഷിരാജ്സിങ് വ്യക്തമാക്കിയിരുന്നു. Content Highlights: kodi suni muhammed shafi shifted to thiruvananthapuram jail, after viyyur jail raid by rishiraj singh jail dgp,T. P. Chandrasekharan murder case
from mathrubhumi.latestnews.rssfeed http://bit.ly/2KxXiBJ
via
IFTTT