Breaking

Friday, June 21, 2019

കൺവെൻഷൻ സെന്ററിന് ലൈസൻസ്‌ നിഷേധം: പിന്നിൽ പാർട്ടി വിഭാഗീയത?

കണ്ണൂർ: പ്രവാസിവ്യവസായി സാജൻ പാറയിലിന്റെ കെട്ടിടത്തിന് ലൈസൻസ് വൈകാൻ കാരണമായത് കണ്ണൂർ ജില്ലയിലെ ചില സി.പി.എം. നേതാക്കൾക്കിടയിലുള്ള താൻപ്രമാണിത്തമാണെന്ന ആക്ഷേപം ശക്തമാകുന്നു. ലൈസൻസ് ലഭിക്കാത്തതിനെത്തുടർന്നുള്ള മാനസികവിഷമത്തിൽ സാജൻ ആത്മഹത്യചെയ്തതോടെ പ്രതിപക്ഷം സി.പി.എമ്മിനെതിരേ ശക്തമായ ആരോപണവുമായി രംഗത്തെത്തി. കണ്ണൂർ സി.പി.എമ്മിലെ ചില നേതാക്കൾക്കിടയിലുള്ള വിഭാഗീയതയാണ് സംഭവത്തിനു പിന്നിലെന്ന് കോൺഗ്രസും ബി.ജെ.പി.യും ആരോപിച്ചു. പാർട്ടി സംസ്ഥാനകമ്മിറ്റിയംഗം പി.ജയരാജന്റെ നേതൃത്വത്തിൽ വ്യവസായിക്ക് സഹായകമായ നിലപാടെടുത്തപ്പോൾ പാർട്ടി കേന്ദ്രകമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യയും ജില്ലാ കമ്മിറ്റിയംഗവുമായ പി.കെ.ശ്യാമള ചെയർപേഴ്സണായ ആന്തൂർ നഗരസഭ അന്തിമാനുമതി നൽകുന്നതിൽ മുഖംതിരിച്ചു. നഗരസഭയുടെ സമീപനം മോശമായെന്ന് പി. ജയരാജൻതന്നെ പരസ്യമായി പറഞ്ഞു. നഗരസഭയുടെ ഭാഗത്തു വീഴ്ചയില്ലെന്ന് പി.കെ.ശ്യാമളയും പറഞ്ഞു. സമൂഹികമാധ്യമങ്ങളിലും പാർട്ടിക്കാർക്കിടയിലും നഗരസഭാ നടപടികൾക്കെതിരേ വിമർശനം ഉയരുന്നുണ്ട്. ചെയർപേഴ്സൺ രാജിവെക്കണമെന്ന് കോൺഗ്രസും ബി.ജെ.പി.യും ആവശ്യപ്പെട്ടിട്ടുണ്ട്. യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രതിഷേധയോഗവും നടന്നു. വിഭാഗീയതയെന്നത് മാധ്യമസൃഷ്ടിയാണെന്നും ഉത്തരവാദികൾ ഉദ്യോഗസ്ഥരാണെന്നും ഉന്നയിച്ച് പി.ജയരാജൻ രംഗത്തെത്തി. എന്നാൽ, ഉദ്യോഗസ്ഥരെ നിയന്ത്രിക്കാൻ ജനപ്രതിനിധികൾ ബാധ്യസ്ഥരാണെന്ന് അദ്ദേഹം പറഞ്ഞു. Content Highlights: pravasi business man suicide-cpim


from mathrubhumi.latestnews.rssfeed http://bit.ly/2ZzFUzN
via IFTTT