Breaking

Friday, June 21, 2019

കെ.ആർ.ഗൗരിയമ്മ 101 ാം വയസ്സിലേക്ക്; ജന്മശതാബ്‌ദി സമ്മേളനം ഇന്ന്

ആലപ്പുഴ: ജെ.എസ്.എസ്. സംസ്ഥാന ജനറൽ സെക്രട്ടറി കെ.ആർ.ഗൗരിയമ്മയ്ക്ക് വെള്ളിയാഴ്ച 100-ാം പിറന്നാൾ. രാവിലെ 11-ന് ആലപ്പുഴ ശക്തി ഓഡിറ്റോറിയത്തിൽ ജന്മശതാബ്ദി സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഒരുവർഷംനീളുന്ന പരിപാടികളാണ് സംഘടിപ്പിക്കുക. കെ.ആർ.ഗൗരിയമ്മയെക്കുറിച്ചുള്ള ഡോക്യുമെന്ററി പ്രകാശനം ഭരണപരിഷ്കാര കമ്മിഷൻ ചെയർമാൻ വി.എസ്.അച്യുതാനന്ദൻ നിർവഹിക്കും. കെ.ആർ.ഗൗരിയമ്മ ഫൗണ്ടേഷൻ ഉമ്മൻചാണ്ടി ഉദ്ഘാടനം ചെയ്യും. സ്പീക്കർ പി.ശ്രീരാമകൃഷ്ണൻ പുസ്തകപ്രകാശനം നടത്തും. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല അധ്യക്ഷത വഹിക്കും. മന്ത്രിമാർ, എം.എൽ.എ.മാർ, മുൻഗവർണർമാർ, മറ്റു സാമുദായിക-സാംസ്കാരിക പ്രവർത്തകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും. Content Highlights:kr gouri amma 101st birthday


from mathrubhumi.latestnews.rssfeed http://bit.ly/2IuU0ga
via IFTTT