Breaking

Wednesday, June 19, 2019

സ്വകാര്യ സര്‍വകലാശാലകളെ നിയന്ത്രിക്കാൻ നിയമനിര്‍മാണത്തിന് യുപി സര്‍ക്കാര്‍

ലഖ്നൗ: ഉന്നതവിദ്യാഭ്യാസ മേഖലയിൽ പുതിയ നിയമനിർമാണത്തിനൊരുങ്ങി ഉത്തർപ്രദേശ് സർക്കാർ. സ്വകാര്യ സർവകലാശാലാ കാമ്പസുകളെ രാജ്യദ്രോഹ പ്രവർത്തനങ്ങൾക്കുള്ള ഇടമാക്കില്ലെന്ന് സ്ഥാപനങ്ങളിൽനിന്ന് ഉറപ്പുവാങ്ങുന്നതിനുള്ള പുതിയ ഓർഡിനൻസിനാണ് സംസ്ഥാനസർക്കാർ രൂപംനൽകുന്നത്. ഓർഡിനൻസിന്റെ കരടിന് മന്ത്രിസഭ അംഗീകാരംനൽകി. മതേതരത്വവും ജനാധിപത്യ ഘടനയും സംരക്ഷിക്കുകയും സാർവലൗകികമായ സാഹോദര്യവും സഹിഷ്ണുതയും നിലനിർത്തുകയും ചെയ്യുമെന്നും സ്ഥാപനത്തിൽ ഒരുവിധത്തിലുള്ള ദേശവിരുദ്ധ പ്രവർത്തനങ്ങളും അനുവദിക്കില്ലെന്നും യൂണിവേഴ്സിറ്റികൾ ഉറപ്പുനൽകണമെന്നാണ് പുതിയതായി കൊണ്ടുവരുന്ന നിയമം അനുശാസിക്കുന്നത്. സംസ്ഥാനത്തെ എല്ലാ സ്വകാര്യ യൂണിവേഴ്സിറ്റികളും ഈ പൊതു നിയമത്തിന്റെ കീഴിൽ വരും. നിയമലംഘനം ഉണ്ടായാൽ സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസകൗൺസിലിന് ഇടപെടാനുള്ള അധികാരവും നിയമം നൽകുന്നുണ്ട്. സ്വകാര്യ യൂണിവേഴ്സിറ്റികളിൽ നടക്കുന്ന നിയമലംഘനങ്ങൾക്ക് തടയിടുന്നതിനാണ് പുതിയ നിയമമെന്നാണ് സർക്കാർ പറയുന്നത്. കൂടാതെ, ഇത്തരം യൂണിവേഴ്സിറ്റികളുടെ അക്കാദമിക് നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനും നിയമം സഹായിക്കുമെന്നും സർക്കാർ വ്യക്തമാക്കുന്നു. ദരിദ്രവിഭാഗങ്ങളിൽനിന്നുള്ള നിശ്ചിത എണ്ണം വിദ്യാർഥികൾക്ക് അമ്പത് ശതമാനം ഫീസിളവ് നൽകണമെന്നും പുതിയ നിയമത്തിൽ വ്യവസ്ഥയുണ്ട്. കൂടാതെ, സ്ഥാപനങ്ങളിൽ 75 ശതമാനം അധ്യാപകരും സ്ഥിരം ജോലിക്കാരായിരിക്കണം. സ്വകാര്യ യൂണിവേഴ്സിറ്റികൾക്കുമേൽ സംസ്ഥാന സർക്കാരിന് കൂടുതൽ നിയന്ത്രണം സാധ്യമാക്കുന്ന വിധത്തിലാണ് പുതിയ നിയമമെന്നാണ് റിപ്പോർട്ട്. Content Highlights:Pledge No Anti-national Activity, new ordinance, Yogi Adityanath Government


from mathrubhumi.latestnews.rssfeed http://bit.ly/2ITqbF5
via IFTTT