മുംബൈ: നഗരത്തിൽ അനധികൃതമായി പ്രദർശിപ്പിച്ച അടിവസ്ത്ര ബൊമ്മകൾ നീക്കം ചെയ്യണമെന്ന ആവശ്യം ഉന്നയിച്ച് ശിവസേന രംഗത്ത്. ബൃഹൻമുംബൈ മുൻസിപ്പൽ കോർപ്പറേഷൻ(ബിഎംസി)നോടാണ് ശിവസേന ആവശ്യമുന്നയിച്ചിരിക്കുന്നത്. ഇത്തരത്തിലുള്ള നിയമ വിരുദ്ധമായ അടിവസ്ത്ര ബൊമ്മകൾ പ്രദർശിപ്പിക്കുന്നവർക്കെതിരേ അടുത്ത 15 ദിവസങ്ങൾക്കുള്ളിൽ നടപടിയെടുക്കണെന്ന് ഉദ്യോഗസ്ഥർക്ക്ബിഎംസി ലോ കമ്മറ്റി ചെയർപേഴ്സൺ ശീതൾ മാത്രെ നിർദേശം നൽകിയിട്ടുണ്ട്. "കഴിഞ്ഞ ആറ് വർഷമായി ഈ നിർദേശം കമ്മറ്റിക്ക് മുമ്പാകെ വരുന്നു. മാന്യമായ രീതിയിൽ ഈ ബൊമ്മകൽ പ്രദർശിപ്പിക്കാവുന്നതാണ്. അതല്ലാത്തരീതിയിൽ പ്രവർത്തിക്കുന്നവർക്കെതിരേ നടപടിയെടുക്കാൻ തീരുമാനിച്ചിട്ടുണ്ട്," മാത്രെ പറഞ്ഞു. "മരക്കൊമ്പുകളിൽഅടിവസ്ത്രമിട്ട് ബൊമ്മകൾ തൂങ്ങിക്കിടക്കുന്നത് സ്ത്രീത്വത്തിന് തന്നെ അപമാനമാണ്. ഇത്തരത്തിൽ അടിവസ്ത്രങ്ങളീടീപ്പിച്ച് ബൊമ്മകളെപ്രദർശിപ്പിക്കേണ്ട കാര്യമേയില്ല, കാരണം സ്ത്രീകൾക്കറിയാം ഇതെവിടെ കിട്ടുമെന്ന്",മാത്രെ കൂട്ടിച്ചേർത്തു. content highlights:Shiv Sena Wants Illegal Lingerie Mannequins to be Removed In Mumbai
from mathrubhumi.latestnews.rssfeed http://bit.ly/31Desmx
via
IFTTT