Breaking

Wednesday, June 19, 2019

അനിൽ അംബാനി ഇനി ശതകോടീശ്വരനല്ല

മുംബൈ:അനിൽ ധീരുഭായ് അംബാനി ഗ്രൂപ്പ് ചെയർമാൻ അനിൽ അംബാനിക്ക് ശതകോടീശ്വരപ്പട്ടം നഷ്ടമായി. ഗ്രൂപ്പിനു കീഴിലുള്ള കമ്പനികളുടെ മൊത്തം വിപണി മൂല്യം 6,200 കോടി രൂപയിൽ താഴെ എത്തിയതോടെയാണ് ഇത്. 2008-ൽ ലോകത്തിലെ ആറാമത്തെ വലിയ ശതകോടീശ്വരനായിരുന്നു അനിൽ അംബാനി. അന്ന്, 4,200 കോടി ഡോളറായിരുന്നു അദ്ദേഹത്തിന്റെ ആസ്തിമൂല്യം. റിലയൻസ് സാമ്രാജ്യം വിഭജിച്ച ശേഷം ത്വരിത വളർച്ചയ്ക്കായി അദ്ദേഹം ശതകോടികൾ വായ്പയെടുത്തിരുന്നു. കിട്ടാക്കടം രൂക്ഷമായതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ടെലികോം സംരംഭമായ റിലയൻസ് കമ്യൂണിക്കേഷൻസ് പൂട്ടേണ്ട അവസ്ഥയെത്തി. മറ്റു കമ്പനികളിലെ ഓഹരി വിറ്റഴിക്കുകയും ചെയ്തു.


from mathrubhumi.latestnews.rssfeed http://bit.ly/2WPqmuR
via IFTTT