മുംബൈ: ഓഹരി വിപണിയിൽ മികച്ച നേട്ടത്തോടെ തുടക്കം. സെൻസെക്സ് 306 പോയന്റ് ഉയർന്ന് 39352ലും നിഫ്റ്റി 90 പോയന്റ് നേട്ടത്തിൽ 11781ലുമാണ് വ്യാപാരം നടക്കുന്നത്. ബിഎസ്ഇയിലെ 656 കമ്പനികളുടെ ഓഹരികൾ നേട്ടത്തിലും 315 ഓഹരികൾ നഷ്ടത്തിലുമാണ്. പൊതുമേഖല ബാങ്ക്, ലോഹം, ഇൻഫ്ര, വാഹനം, ഊർജം, ഐടി, ഫാർമ തുടങ്ങിയ വിഭാഗങ്ങളിലെ ഓഹരികളാണ് നേട്ടത്തിൽ. ടാറ്റ സ്റ്റീൽ, ഹിൻഡാൽകോ, ടാറ്റ മോട്ടോഴ്സ്, ആക്സിസ് ബാങ്ക്, റിലയൻസ്, കൊട്ടക് മഹീന്ദ്ര, എസ്ബിഐ, ഒഎൻജിസി, മാരുതി സുസുകി, വേദാന്ത, എച്ച്ഡിഎഫ്സി, ഐസിഐസിഐ ബാങ്ക്, എച്ച്സിഎൽ ടെക് തുടങ്ങിയ ഓഹരികൾ നേട്ടത്തിലാണ്. വിപ്രോ, ഡോ.റെഡ്ഡീസ് ലാബ്, ഐഒസി, ബിപിസിഎൽ തുടങ്ങിയ ഓഹരികൾ നഷ്ടത്തിലുമാണ്. Sensex up 300 pts
from mathrubhumi.latestnews.rssfeed http://bit.ly/2ZuMU0Q
via
IFTTT