റിയോ ഡി ജനീറോ: പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് പെറുവിന് കോപ്പ അമേരിക്ക ഫുട്ബോളിൽ വിജയം. ബൊളീവിയയെ ഒന്നിനെതിരേ മൂന്നു ഗോളിന് പരാജയപ്പെടുത്തി. വാറിലൂടെ ലഭിച്ച പെനാൽറ്റിയിൽ 28-ാം മിനിറ്റിൽ മാഴ്സെലോ മൊറീനയിലൂടെ ബൊളീവിയ ലീഡെടുത്തു. ആദ്യ പകുതിക്ക് മുമ്പെ പൗലോ ഗുറേറോയിലൂടെ പെറു വല ചലിപ്പിച്ചു. 55-ാം മിനിറ്റിൽ അടുത്ത ഗോളുമെത്തി. ഗുറേറോയുടെ സഹായത്തോടെ തന്നെയായിരുന്നു രണ്ടാം ഗോളും. ഇടതുവശത്ത് നിന്ന് ഗുറേറോ നൽകിയ പന്ത് ക്ലോസ് റേഞ്ച് ഹെഡറിലൂടെ ജെഫേഴ്സൺ ഫർഹാൻ വലയിലെത്തിച്ചു. ഇതോടെ പെറു 2-1ന് മുന്നിലെത്തി. ഇഞ്ചുറി ടൈമിലായിരുന്നു പെറുവിന്റെ മൂന്നാം ഗോൾ. സബ്സ്റ്റിറ്റിയൂട്ട് സ്ട്രൈക്കർ എഡിസൻ ഫ്ളോറസ് ലക്ഷ്യം കണ്ടു. ഇതോടെ പെറു 3-1ന് വിജയമുറപ്പിച്ചു. നേരത്തെ ആദ്യ മത്സരത്തിൽ ബ്രസീലിനോട് ബൊളീവിയ തോറ്റിരുന്നു. Content Highlights: Peru vs Bolivia Copa America Football 2019
from mathrubhumi.latestnews.rssfeed http://bit.ly/2MVnbND
via
IFTTT