വാഷിങ്ടൺ: തങ്ങളുടെ സൈനികഡ്രോൺ വെടിവെച്ചിട്ടതിനു തിരിച്ചടിയായി ഇറാന്റെ മിസൈൽ നിയന്ത്രണ സംവിധാനത്തിൽ യു.എസ്. സൈബറാക്രമണം നടത്തിയായി റിപ്പോർട്ട്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപാണ് യു.എസ്. സൈബർ കമാൻഡിന് ഇതിനായി രഹസ്യനിർദേശം നൽകിയതെന്ന് വാഷിങ്ടൺ പോസ്റ്റ് പത്രം റിപ്പോർട്ടുചെയ്തു. റോക്കറ്റും മിസൈലും നിയന്ത്രിക്കാനുള്ള ഇറാന്റെ കംപ്യൂട്ടർ ശൃംഖല തകരാറിലായെന്നും റിപ്പോർട്ട് പറയുന്നു. ഗൾഫ്മേഖലയിലെ കപ്പലുകൾ ആക്രമിച്ച ചാരസംഘടനയെയും ഉന്നമിട്ടതായി യാഹൂ ന്യൂസ് റിപ്പോർട്ട് ചെയ്തു. സംഭവത്തിൽ ഇറാൻ പ്രതികരിച്ചിട്ടില്ല. സൈബർ ആക്രമണം സംഭവിച്ചോയെന്നതിൽ സ്ഥിരീകരണമുണ്ടായിട്ടില്ലെന്നാണ് ഇറാന്റെ ഫാർസ് വാർത്താ ഏജൻസി പറയുന്നത്. പുതിയ ഉപരോധം അതിനിടെ ഇറാനുമേൽ പുതിയ ഉപരോധങ്ങൾ പ്രഖ്യാപിച്ചിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. തിങ്കളാഴ്ച ഇത് നിലവിൽ വരും. പശ്ചിമേഷ്യയിൽ കൂടുതൽ സൈന്യത്തെ വിന്യസിച്ചതായും അദ്ദേഹം കൂട്ടിച്ചേർത്തു. ഇറാനുമേലുള്ള ഉപരോധങ്ങൾ ഇല്ലാതാകുന്ന ദിവസത്തിനായി കാത്തിരിക്കുകയാണെന്നും ഉത്പാദനക്ഷമത വർധിപ്പിച്ച് സമ്പന്ന രാഷ്ട്രമായി അവർ തിരിച്ചുവരുമെന്നും യു.എസ്. സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ പറഞ്ഞു. ദൗർബല്യമായി കാണരുത് അതേസമയം, ഇറാനെ ആക്രമിക്കാനുള്ള തീരുമാനം അവസാനനിമിഷം റദ്ദാക്കിയ ട്രംപിന്റെ നടപടി ദൗർബല്യമായി കാരണരുതെന്ന് യു.എസ്. ദേശീയ സുരക്ഷാ ഉപദേശകൻ ജോൺ ബോൾട്ടൺ മുന്നറിയിപ്പുനൽകി. ജറുസലേമിൽ ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുമായുള്ള കൂടിക്കാഴ്ചയ്ക്കു മുൻപായിട്ടായിരുന്നു ബോൾട്ടന്റെ പ്രതികരണം. തുടക്കം ആണവകരാറിൽനിന്നുള്ള പിന്മാറ്റം ഇറാനും ആറു വൻശക്തിരാഷ്ട്രങ്ങളുമായി ഒപ്പുവെച്ച ആണവകരാറിൽനിന്ന് യു.എസ്. കഴിഞ്ഞവർഷം ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വീണ്ടും വഷളായത്. ഗൾഫ്മേഖലയിൽ എണ്ണക്കപ്പലുകൾക്കുനേരെയുണ്ടായ ആക്രമണം ശത്രുത വർധിപ്പിച്ചു. ആക്രമണങ്ങൾക്കു പിന്നിൽ ഇറാനാണെന്നാണ് യു.എസ്. ആരോപിച്ചത്. എന്നാൽ, ഇത് ഇറാൻ നിഷേധിക്കുകയാണ്. Content Highlights:us cyber attack against iran
from mathrubhumi.latestnews.rssfeed http://bit.ly/2J0TRjI
via
IFTTT