Breaking

Thursday, June 20, 2019

കല്ലട ബസില്‍ പീഡനശ്രമം: രണ്ടാം ഡ്രൈവര്‍ പിടിയില്‍

കോഴിക്കോട്: കല്ലട ബസിൽ പീഡന ശ്രമം നടന്നതായി യുവതിയുടെ പരാതി. തമിഴ്നാട് സ്വദേശിനിയാണ് ബസ്സിന്റെ ഡ്രൈവർമാരിൽ ഒരാൾക്കെതിരെ പരാതി നൽകിയിരിക്കുന്നത്. ബസിന്റെ ഡ്രൈവർമാരിൽ ഒരാളാണ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചത്. സ്ലീപ്പർ ക്ലാസിൽ കണ്ണൂരിൽ നിന്ന് കൊല്ലത്തേക്ക് യാത്ര ചെയ്യുകയായിരുന്നു യുവതി. ഈ ബസ് കോഴിക്കോട് എത്തിയപ്പോഴാണ് യുവതിയ്ക്ക് നേരെ പീഡനശ്രമം നടന്നത്. ബസ് മലപ്പുറം തേഞ്ഞിപ്പാലം പോലീസ് പിടിച്ചെടുത്തിട്ടുണ്ട്. പുലർച്ചെ രണ്ടരയോടെയാണ് സംഭവം. ബസിന്റെ രണ്ടാം ഡ്രൈവർ യുവതിയെ കടന്നുപിടിക്കുകയായിരുന്നു. ഇതോടെ യുവതി ബഹളം വെച്ചു. ഇതുകണ്ട സഹയാത്രികർ ഡ്രൈവറെ പിടികൂടി പോലീസിന് കൈമാറി. content highlight: Rape attempt in kallada bus


from mathrubhumi.latestnews.rssfeed http://bit.ly/2x6qkj0
via IFTTT