പുണെ: മഹാരാഷ്ട്രയിൽ പട്ടാപ്പകൽ എ.ടി.എം. അതേപടി തട്ടിക്കൊണ്ടുപോയി. പുണെയിലെ യെവത്തിൽ 30 ലക്ഷം രൂപ ശേഖരമുണ്ടായിരുന്ന എസ്.ബി.ഐ. എ.ടി.എമ്മാണ് ശനിയാഴ്ച കാറിൽ കെട്ടിവലിച്ച് കള്ളൻമാർ കടത്തിയത്. ഹെൽമെറ്റ് ധരിച്ചത്തിയ നാലുപേരാണ് ഉച്ചയ്ക്ക് ഒന്നേമുക്കാലോടെ കവർച്ച നടത്തിയത്. എ.ടി.എമ്മിലെ സി.സി.ടി.വി. ക്യാമറ സ്പ്രേ അടിച്ച് മറച്ചശേഷമായിരുന്നു കവർച്ച. പിന്നീട്, എ.ടി.എം അവരുടെ കാറുമായി ബന്ധിച്ച് കെട്ടിവലിക്കുകയും കാഷ് വെൻഡിങ് മെഷീൻ ഇളക്കിയെടുക്കുകയും ചെയ്തു. സമീപത്തെ മറ്റു സ്ഥാപനങ്ങളിലെ ക്യാമറാദൃശ്യങ്ങൾ പോലീസ് ശേഖരിച്ചിട്ടുണ്ട്. അന്വേഷണം പുരോഗമിച്ചുവരികയാണെന്ന് പോലീസ് അറിയിച്ചു. Content Highlights:atm theft in maharashtra
from mathrubhumi.latestnews.rssfeed http://bit.ly/2J3aCLa
via
IFTTT