ന്യൂഡൽഹി: പ്രവാസികൾക്കു മുക്ത്യാർ വോട്ട് അനുവദിക്കുന്നതിനുള്ള പുതിയ ബിൽ ഇത്തവണത്തെ പാർലമെന്റ് സമ്മേളനത്തിൽ അവതരിപ്പിക്കുന്നത് മന്ത്രിസഭയുടെ പരിഗണനയിൽ. ഇക്കാര്യം തിങ്കളാഴ്ച കേന്ദ്രമന്ത്രിസഭാ യോഗം ചർച്ച ചെയ്യുമെന്ന് കേന്ദ്രസർക്കാർവൃത്തങ്ങൾ പറഞ്ഞു. മുക്ത്യാർ വോട്ട് അനുവദിക്കുന്ന ജനപ്രാതിനിധ്യ ബിൽ 2018 ഓഗസ്റ്റിൽ ലോക്സഭ പാസാക്കിയിരുന്നു. രാജ്യസഭയിൽ പാസാകാത്തതിനാൽ 16-ാം ലോക്സഭയുടെ കാലാവധി അവസാനിച്ചതോടെ ബില്ലിന്റെ അംഗീകാരം നഷ്ടപ്പെട്ടു. വോട്ടവകാശമുള്ള പ്രവാസികൾക്ക് പ്രതിനിധികളെ ഉപയോഗിച്ച് വോട്ടുചെയ്യാൻ അവസരമൊരുക്കുന്നതാണു ബിൽ. പ്രവാസികളിൽ ശരാശരി പതിനായിരം പേർ മാത്രമാണ് വോട്ടുചെയ്യാനായി രാജ്യത്ത് എത്തിച്ചേരാറുള്ളതെന്നാണ് കണക്കുകൾ. Content Highlights:nri vote bill will be present again in loksabha
from mathrubhumi.latestnews.rssfeed http://bit.ly/2WWIRNY
via
IFTTT