തിരുവനന്തപുരം: ബിഹാർ സ്വദേശിനിയുടെ ലൈംഗിക ചൂഷണപരാതിയിൽ സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകൻ ബിനോയ് കോടിയേരിക്കെതിരെ മുംബൈ പോലീസ് തെളിവുകൾ ശേഖരിക്കുന്നു. പരാതിക്കാരിയുടെകൈവശമുണ്ടെന്ന് അവകാശപ്പെടുന്ന ഡിജിറ്റൽ തെളിവുകൾ പോലീസ് ശേഖരിക്കും. ചോദ്യം ചെയ്യലിനായി ബിനോയ് കോടിയേരിയെ പോലീസ് മുംബൈയിലേക്ക് വിളിപ്പിക്കുമെന്നും സൂചനയുണ്ട്. ബിനോയിയുമായുള്ള ബന്ധം തെളിയിക്കുന്ന രേഖകൾ തന്റെ കൈവശമുണ്ടെന്നാണ് പരാതിക്കാരിയുടെ അവകാശവാദം. ബിനോയിയുമായുള്ള വാട്ട്സ് ആപ്പ് സന്ദേശങ്ങളാണ് ഇതിൽ പ്രധാനം. കൂടാതെ ഫോട്ടോകൾ അടക്കമുള്ള തെളിവുകളും യുവതിയുടെ കൈവശമുണ്ട്. എഫ് ഐ ആർ രജിസ്റ്റർ ചെയ്ത പശ്ചാത്തലത്തിൽ യുവതിയിൽനിന്ന് തെളിവുകൾ ശേഖരിക്കുകയെന്നതാണ് പോലീസിന്റെ ലക്ഷ്യം. കുട്ടിയുടെ പിതൃത്വം സംബന്ധിച്ച് തർക്കം ഉയർന്ന സാഹചര്യത്തിൽ ഡി എൻ എ പരിശോധനയ്ക്ക് പോലീസ് ഒരുങ്ങാനും സാധ്യതയുണ്ട്. content highlights:mumbai police will collect evidences against binoy kodiyeri in sexual abuse case
from mathrubhumi.latestnews.rssfeed http://bit.ly/2XklM7d
via
IFTTT