ന്യൂഡൽഹി: ബംഗാളിൽനിന്നുള്ള ലോക്സഭ എം.പി.യും നടിയുമായ നുസ്രത്ത് ജഹാനും വ്യവസായി നിഖിൽ ജെയിനും വിവാഹിതരായി. തുർക്കിയിലെ ബോഡ്രം നഗരത്തിൽ ബുധനാഴ്ചയായിരുന്നു വിവാഹചടങ്ങുകൾ. എം.പി.യുടെ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് വിവാഹചടങ്ങിൽ പങ്കെടുത്തത്. ബംഗാളിലെ ബസീർഹട്ട് മണ്ഡലത്തിൽ നിന്ന് വിജയിച്ച തൃണമൂൽ കോൺഗ്രസിന്റെ എം.പി.യാണ് നുസ്രത്ത് ജഹാൻ. 17-ാം ലോക്സഭയുടെ ആദ്യ സമ്മേളന കാലയളവിലായിരുന്നു എം.പി.യുടെ വിവാഹം. ഇതിനെത്തുടർന്ന് കഴിഞ്ഞദിവസം നടന്ന എം.പി.മാരുടെ സത്യപ്രതിജ്ഞ ചടങ്ങിലും നുസ്രത്ത് ജഹാൻഎത്തിയില്ല. നുസ്രത്ത് ജഹാന്റെ വിവാഹത്തിൽ പങ്കെടുക്കാൻ പോയതിനാൽ മറ്റൊരു തൃണമൂൽ എം.പി.യായ മിമി ചക്രവർത്തിയും സത്യപ്രതിജ്ഞ ചെയ്യാനെത്തിയില്ല. ഏതാനുംദിവസങ്ങൾക്കുള്ളിൽ ഇന്ത്യയിലേക്ക് തിരിച്ചെത്തുന്ന നവദമ്പതികൾ ജൂലായ് നാലിന് കൊൽക്കത്തയിൽ വിവാഹസൽക്കാരം ഒരുക്കിയിട്ടുണ്ട്. പ്രമുഖ ചലച്ചിത്രതാരങ്ങളും രാഷ്ട്രീയനേതാക്കളും വിവാഹസൽക്കാരത്തിൽ പങ്കെടുക്കുമെന്നാണ് വിവരം. Towards a happily ever after with Nikhil Jain ❤️ pic.twitter.com/yqo8xHqohj — Nusrat (@nusratchirps) June 19, 2019 Content Highlights:actress and trinamool mp nusrat jahan got married with nikhil jain in turkey
from mathrubhumi.latestnews.rssfeed http://bit.ly/2Zy7i13
via
IFTTT