Breaking

Thursday, October 17, 2019

ഓർത്തഡോക്സ് സഭയ്ക്ക് ‘ജോളി സിൻഡ്രോം’-ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്ത

നിരണം: പള്ളിത്തർക്കം പ്രശ്നത്തിൽ ഒാർത്തഡോക്സ് സഭാ നിലപാടുകളെ കൂടത്തായി കേസിനോടുപമിച്ച് യാക്കോബായ സഭ നിരണം ഭദ്രാസനാധിപൻ ഡോ. ഗീവർഗീസ് മാർ കൂറിലോസ് മെത്രാപ്പൊലീത്തയുടെ ഫെയ്സ്ബുക്ക് പോസ്റ്റ്. 'സഭയ്ക്ക് 'ജോളി സിൻഡ്രോം' ബാധിച്ചാൽ എന്തുചെയ്യും? പ്രസ്തുത ജോളിക്ക് സ്വന്തക്കാരുടെ മരണത്തിലായിരുന്നു ആനന്ദമെങ്കിൽ ഇക്കൂട്ടർക്ക് സഹോദരങ്ങളുടെ വിയർപ്പിന്റെ വിലയായ പള്ളികളും കെട്ടിടങ്ങളും സ്ഥാപനങ്ങളും സെമിത്തേരികളും കൈയടക്കുന്നതിലാണ് രസം! ഇവിടെയെല്ലാം പോലീസ് സംരക്ഷണയിൽ 'പ്രാർത്ഥിക്കു'ന്നതാണ് ഇവരുടെ ഇഷ്ടവിനോദം! എത്ര കാലം ദൈവമേ!' എന്നുപറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്. Content Highlights:geevarghese mar coorilos


from mathrubhumi.latestnews.rssfeed https://ift.tt/2ptblPo
via IFTTT