: ബാഗ്ദാദിയെ വകവരുത്താൻ ശനിയാഴ്ച യു.എസ്., സിറിയയിൽ നടത്തിയ ഓപ്പറേഷനും 2011 മേയിൽ അൽ ഖായിദ തലവൻ ഉസാമ ബിൻലാദനെ വധിച്ച ജെറോനിമോ ദൗത്യത്തിനും സമാനതകളേറെ. സിറിയയിൽ ബാഗ്ദാദി പൊട്ടിത്തെറിക്കുന്ന ദൃശ്യങ്ങൾ വൈറ്റ്ഹൗസിലെ സിറ്റുവേഷൻ മുറിയിലിരുന്ന് ഒരു സിനിമകാണുന്നപോലെ താൻ കണ്ടുവെന്ന് യു.എസ്. പ്രസിഡൻറ് ട്രംപ് വെളിപ്പെടുത്തിയിട്ടുണ്ട്. വിർജീനിയയിലെ പതിവ് ഗോൾഫ് കളിക്കുശേഷം ശനിയാഴ്ച 4.30-ന് (യു.എസ്. സമയം) വൈറ്റ്ഹൗസിലെത്തിയ ട്രംപ് അഞ്ചുമണിയോടെ സിറ്റുവേഷൻ മുറിയിലെത്തുന്നു. ഒപ്പം വൈസ് പ്രസിഡന്റ് മൈക്ക് പെൻസും പ്രതിരോധസെക്രട്ടറി മാർക്ക് എസ്പെറും ദേശീയ സുരക്ഷാ സെക്രട്ടറി റോബർട്ട് ഒബ്രിയാനും മറ്റ് ഉന്നത ഇന്റലിജൻസ് ഉദ്യോഗസ്ഥരും. ഇതിന്റെ ചിത്രങ്ങളും വൈറ്റ്ഹൗസ് പുറത്തുവിട്ടു. തുടർന്ന് മിനിറ്റുകൾക്കുള്ളിൽ ദൗത്യമാരംഭിക്കുന്നു. 2011 മേയിൽ പാകിസ്താനിലെ ആബട്ടാബാദിലെ ഒളിത്താവളത്തിലെത്തി യു.എസ്. സൈന്യം ഉസാമയെ വധിച്ച ദൗത്യം അന്നത്തെ യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയും തത്സമയം കണ്ടിരുന്നു. 40 മിനിറ്റ് നീണ്ടതായിരുന്നു ദൗത്യം. തന്റെ ജീവിതത്തിലെ ഏറ്റവും ദൈർഘ്യമേറിയ 40 മിനിറ്റുകളായിരുന്നു ഇവയെന്ന് ഒബാമ പിന്നീടുപറഞ്ഞു. അതേസമയം, ട്രംപിന്റെ ചിത്രം കെട്ടിച്ചമച്ചതാണെന്നും ആരോപണമുയരുന്നുണ്ട്. ഓപ്പറേഷൻ ജെറോനിമോ കാണുന്ന ഒബാമയുടെയും സംഘത്തിന്റെയും ചിത്രത്തിൽ ആരുംതന്നെ ക്യാമറയിൽ നോക്കുന്നില്ല. എന്നാൽ, ട്രംപിന്റെ ചിത്രത്തിൽ എല്ലാവരുടെയും നോട്ടം ക്യാമറയിലാണ്. ആരിലും പിരിമുറുക്കമോ ആകാംക്ഷയോ ഇല്ല. Content Highlights:Donald trump, US kill IS cheif Bagdadi
from mathrubhumi.latestnews.rssfeed https://ift.tt/36egvzN
via
IFTTT