കൊല്ലം: കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം നഗരങ്ങളിൽ ഇനി രജിസ്ട്രേഷൻ വൈദ്യുതി ഓട്ടോറിക്ഷകൾക്കുമാത്രം. സംസ്ഥാന സർക്കാർ അംഗീകരിച്ച പുതിയ വൈദ്യുതവാഹന നയത്തിലാണ് ഈ നിർദേശം. പിന്നീട് മറ്റു നഗരങ്ങളിലേക്കും വ്യാപിപ്പിക്കും. വൈദ്യുത വാഹനങ്ങളായിരിക്കും സർക്കാർ ആവശ്യങ്ങൾക്കും ഇനി വാങ്ങുക. പെട്രോളിയം ഇന്ധനങ്ങൾ ഘട്ടംഘട്ടമായി ഒഴിവാക്കി വൈദ്യുത വാഹനങ്ങൾമാത്രം ഉപയോഗിക്കുകയാണ് ലക്ഷ്യം. ഇലക്ട്രിക് ഓട്ടോറിക്ഷകൾക്ക് വില കൂടുതലായതിനാൽ വേണ്ടിവരുന്ന അധിക വില സർക്കാർ സബ്സിഡിയായി നൽകണമെന്നും നയത്തിൽ പറയുന്നു. കേരളത്തിലെ പ്രധാന റോഡരുകുകളിൽ ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കുന്നതിനുള്ള നോഡൽ ഏജൻസിയായി കെ.എസ്.ഇ.ബി.യെയും തീരുമാനിച്ചു. ചാർജിങ് സ്റ്റേഷനുകൾ സ്ഥാപിക്കാൻ കുറഞ്ഞത് മൂന്ന് സെൻറ്സ്ഥലം വേണം. ഒരു വാഹനം ചാർജ് ചെയ്യാൻ അരമണിക്കൂർ വേണം. ഒരിക്കൽ ചാർജ് ചെയ്താൽ 120 കിലോമീറ്റർ വരെ ഓടും. ഡീസൽ-പെട്രോൾ വാഹനങ്ങൾ നിരുത്സാഹപ്പെടുത്തുമെങ്കിലും നിരോധിക്കില്ല. Content Highlights: Registration only for electric autos
from mathrubhumi.latestnews.rssfeed https://ift.tt/2N0BLRV
via
IFTTT