കൊച്ചി: പി.എസ്.ശ്രീധരൻ പിള്ളബിജെപിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഇന്ന് രാജിവെക്കും. മിസോറാം ഗവർണറായി ചുമതലയേൽക്കുന്നതിന് മുന്നോടിയായിട്ടാണ് പാർട്ടി അംഗത്വം രാജിവെക്കുന്നത്. നവംബർ അഞ്ചിനോ ആറിനോ ഗവർണറായി സത്യപ്രതിജ്ഞ ചെയ്യുമെന്നും ശ്രീധരൻ പിള്ള അറിയിച്ചു. കൊച്ചിയിൽ ആർഎസ്എസ് കാര്യാലയത്തിലെത്തി ശ്രീധരൻ പിള്ള നേതാക്കളെ സന്ദർശിച്ചു. ഗവർണറാകുന്നതിന് മുമ്പായി തന്റെ ബാർ കൗൺസിൽ അംഗത്വവും മരവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. രാഷ്ട്രപതി നിർദേശിച്ചതനുസരിച്ചാണ് ബിജെപി അംഗത്വം രാജിവെക്കുന്നത്. സാധാരണ പലരും ഇത് ചെയ്യാറില്ല. നടപടിക്രമം കൃത്യമായി പാലിക്കുന്നതിന്റെ ഭാഗമായിട്ടാണ് താനിങ്ങനെ ചെയ്യുന്നത്. എല്ലാവരേയും കണ്ട് അനുഗ്രഹം വാങ്ങുന്നതിന് മാത്രമാണ് ആർഎസ്എസ് കാര്യാലയത്തിലടക്കം എത്തിയത്.സജീവ രാഷ്ട്രീയത്തിൽ പ്രവർത്തിച്ചതിന് സമാനമായ മനസ്സോടെ തന്നെ ഗവർണർ പദവിയിൽ സേനമനുഷ്ടിക്കും. ഇനിയൊരു രാഷ്ട്രീയ പ്രസ്താവനയും താൻ നടത്തുന്നില്ലെന്നും ശ്രീധരൻ പിള്ള വ്യക്തമാക്കി. Content Highlights:Sreedharan Pillai to quit BJP today-mizoram governor
from mathrubhumi.latestnews.rssfeed https://ift.tt/368IlNS
via
IFTTT