Breaking

Thursday, October 31, 2019

വാളയാർ അശാന്തം, സമരങ്ങൾ തുടരുന്നു

പാലക്കാട്: വാളയാറിനടുത്ത് അട്ടപ്പള്ളത്ത് സഹോദരിമാർ മരിച്ചതുമായി ബന്ധപ്പെട്ട കേസുകളിൽ പുനരന്വേഷണമാവശ്യപ്പെട്ടുള്ള സമരങ്ങളും പ്രതിഷേധവും ബുധനാഴ്ചയും തുടർന്നു. വ്യാഴാഴ്ച ദേശീയ ബാലാവകാശ കമ്മിഷൻ വാളയാറിലെത്തും. ബി.ജെ.പി.യുടെ നേതൃത്വത്തിൽ അട്ടപ്പള്ളത്താരംഭിച്ച 100 മണിക്കൂർ സമരം ബുധനാഴ്ച വൈകീട്ട് 36 മണിക്കൂർ പിന്നിട്ടു. രണ്ടാംദിവസത്തെ സമരം സംസ്ഥാന സെക്രട്ടറി സി. കൃഷ്ണകുമാർ ഉദ്ഘാടനംചെയ്തു. സംസ്ഥാന ഉപാധ്യക്ഷൻ പി.എം. വേലായുധൻ, മഹിളാമോർച്ച സംസ്ഥാന അധ്യക്ഷ പ്രൊഫ. വി.ടി. രമ, സംസ്ഥാന സെക്രട്ടറി രേണുസുരേഷ്, ബി.ജെ.പി. ജില്ലാ അധ്യക്ഷൻ ഇ. കൃഷ്ണദാസ്, ന്യൂനപക്ഷമോർച്ച ജില്ലാ അധ്യക്ഷൻ മുസ്തഫ, ഒ.ബി.സി. മോർച്ച ജില്ലാ അധ്യക്ഷൻ എ.കെ. ഓമനക്കുട്ടൻ എന്നിവർ സംസാരിച്ചു. ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിലേക്ക് മുസ്‌ലിം യൂത്ത് ലീഗ് നടത്തിയ മാർച്ചിനിടെ ചെറിയതോതിൽ സംഘർഷമുണ്ടായി. സംസ്ഥാന സെക്രട്ടറി പി.കെ. ഫിറോസ് ഉൾപ്പെടെ 56 പേരെ പോലീസ് അറസ്റ്റുചെയ്ത് നീക്കി. എ.ബി.വി.പി. പ്രവർത്തകർ കളക്ടറേറ്റിലേക്ക് മാർച്ച് നടത്തി. ജില്ലയുടെ വിവിധകേന്ദ്രങ്ങളിൽ വിവിധ സംഘടനകളുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ നടന്നു.


from mathrubhumi.latestnews.rssfeed https://ift.tt/2pud6MF
via IFTTT