Breaking

Wednesday, October 30, 2019

വാളയാര്‍കേസ്: പ്രധാനപ്രതി സിപിഎം പ്രവര്‍ത്തകന്‍; സ്ഥിരീകരണവുമായി പഞ്ചായത്ത് അംഗം

പാലക്കാട്: വാളയാറിൽ സഹോദരിമാരെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കോടതി വെറുതെ വിട്ട പ്രതികളുടെ രാഷ്ട്രീയ ബന്ധം സ്ഥിരീകരിച്ച് പഞ്ചായത്ത് അംഗം രംഗത്തെത്തി. സിപിഎം പഞ്ചായത്ത് അംഗം സുദർശനാണ് പ്രതികളുടെ പാർട്ടി ബന്ധം സ്ഥിരീകരിച്ചത്. കേസിലെ പ്രധാനപ്രതിയായ മധു സിപിഎം പാർട്ടി കുടുംബാംഗമാണെന്ന് സുദർശൻ മാതൃഭൂമി ന്യൂസിനോട് വെളിപ്പെടുത്തി. മരിച്ച പെൺകുട്ടികളുടേതും പാർട്ടി കുടുംബം ആണെന്നും സാഹചര്യവശാൽ പാർട്ടിക്കെതിരെ സംസാരിക്കുന്നതാണെന്നും സുദർശൻ പറയുന്നു. എന്നാൽ പാർട്ടിയുടെ ഏതെങ്കിലും സംഘടനാപരമായ ഉത്തരവാദിത്വങ്ങൾ ഇവർക്ക് ഇല്ലെന്നും സുദർശൻ കൂട്ടിച്ചേർത്തു. മൂന്നാം പ്രതിയായിരുന്ന പ്രതീഷ് ആർഎസ്എസ് അനുഭാവിയാണെന്നും സുദർശൻ വ്യക്തമാക്കി. പ്രതീഷ് ഒഴികെ കേസിലെ അഞ്ചു പ്രതികളും സിപിഎമ്മുമായി ബന്ധമുള്ളവരാണ്. പെൺകുട്ടികളുടെ അമ്മ അരിവാൾ ചുറ്റിക പാർട്ടിക്കാരാണ് സംഭവത്തിന് പിന്നിലെന്ന് ആരോപിച്ചിരുന്നു. കേസിലെ പ്രതികളെയെല്ലാം പുറത്തിറക്കിയതും പ്രദേശിക സിപിഎം നേതൃത്വത്തിന്റെ ഇടപെടൽ മൂലമാണെന്നും ആരോപണം ഉയർന്നിരുന്നു. എന്നാൽ ആലപ്പുഴയിൽ നിന്നെത്തിയ പ്രതീഷിന് സംഘടനയുമായി ബന്ധമില്ലെന്നാണ് ആർഎസ്എസിന്റെ നിലപാട്. Content Highlight: Walayar Rape Case Cpm Accused.


from mathrubhumi.latestnews.rssfeed https://ift.tt/2BUHHWA
via IFTTT