തിരുവനന്തപുരം: കരമന ഉമാമന്ദിരത്തിലെ തുടർമരണങ്ങളിൽ അന്വേഷണത്തിനു പരിമിതികളേറെ. 1995 മുതലാണ് മരണങ്ങൾ നടന്നിട്ടുള്ളത്. ഇതിൽ ശാസ്ത്രീയത്തെളിവുകൾ ശേഖരിക്കുക ബുദ്ധിമുട്ടാണ്. മൃതദേഹങ്ങൾ ദഹിപ്പിച്ചതിനാൽ ശാസ്ത്രീയത്തെളിവുകൾ ലഭിക്കില്ല. ജയമാധൻനായരുടെ മരണത്തിൽ മാത്രമാണ് പോസ്റ്റ്മോർട്ടം നടന്നിട്ടുള്ളത്. മരണകാരണമായേക്കാവുന്ന മുറിവുകളോ ചതവുകളോ ഇതിൽ കണ്ടെത്തിയിട്ടില്ല. ആന്തരികാവയവങ്ങളുടെ പരിശോധനാഫലം മാത്രമാണ് ഇനി കിട്ടാനുള്ളത്. ജയശ്രീയുടെ മരണത്തിൽ ബന്ധുക്കൾക്കൊപ്പം നാട്ടുകാരും സംശയം പ്രകടിപ്പിക്കുന്നെങ്കിലും തെളിവ് സമാഹരിക്കുക ബുദ്ധിമുട്ടാണ്. സംഭവസമയത്ത് ജീവിച്ചിരുന്നവരെല്ലാം മരിച്ചു. പഴയ കാര്യസ്ഥൻ, മുൻകാലങ്ങളിലെ വീട്ടുജോലിക്കാർ, പുറംപണിക്കാർ എന്നിവരാണ് വിവരങ്ങൾ തരാൻ കഴിയുന്നവർ. അവസാന അവകാശികളായ ജയപ്രകാശും ജയമാധവൻനായരും മരണപ്പെടുന്ന സമയത്ത് വീടുമായി സഹകരിച്ചിരുന്നത് വീട്ടുജോലിക്കാരി ലീലയും സുഹൃത്ത് രവീന്ദ്രൻനായരുമാണ്. ഇവരിൽനിന്ന് ക്രൈംബ്രാഞ്ചിന്റെ ആദ്യ അന്വേഷണത്തിൽ വിവരങ്ങൾ ശേഖരിച്ചിരുന്നു. 2017 ഏപ്രിലിൽ ജയമാധവൻനായർ മരിച്ചശേഷം വീട് പൂട്ടിയിട്ടിരിക്കുകയാണ്. ഇപ്പോൾ നാശോന്മുഖമായ അവസ്ഥയിലാണ്. മൂന്നുവശവും ഭിത്തിഅലമാരകളിൽ അടുക്കിവച്ചിരുന്ന പുസ്തകങ്ങൾക്കും കോടതി കേസ് രേഖകൾക്കും നടുവിൽ പലകക്കട്ടിലിലായിരുന്നു ജയമാധവൻനായർ കിടന്നിരുന്നത്. ഈ മുറിയിലെ വസ്തുക്കൾ ഇപ്പോൾ ജീർണിച്ച അവസ്ഥയിലാണ്. വീടും നാശോന്മുഖമായി. വസ്തു ഇടപാടുകൾ സംബന്ധിച്ചുള്ള രേഖകളാണ് അന്വേഷണസംഘത്തിനു വേഗത്തിൽ സമാഹരിക്കാൻ കഴിയുക. തുടർമരണങ്ങളിൽ സംശയം ഉന്നയിച്ചെങ്കിലും വൈകിയത് അന്വേഷണത്തെ ബാധിക്കാനിടയുണ്ട്. Content highlights:Umamandiram serial death
from mathrubhumi.latestnews.rssfeed https://ift.tt/2WgSF1V
via
IFTTT