കോട്ടയം: ബി.ടെക്. പരീക്ഷയിൽ മാർക്കു കൂട്ടിനൽകാൻ അദാലത്തെടുത്ത തീരുമാനം ചട്ടവിരുദ്ധമായിരുന്നുവെന്ന് തുറന്നുസമ്മതിച്ച് എം.ജി. സർവകലാശാല സിൻഡിക്കേറ്റംഗം ഡോ. പി.കെ. ഹരികുമാർ. അദാലത്തിന് അതിന് അധികാരമില്ലെന്ന് സർവകലാശാലയിൽ നടന്ന പത്രസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റംഗം കൂടിയാണ് ഹരികുമാർ. സിൻഡിക്കേറ്റിന് മാർക്കുനൽകാൻ അധികാരമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാൽ, വീഴ്ചപറ്റിയെന്ന് സമ്മതിക്കാൻ പത്രസമ്മേളനത്തിൽ പങ്കെടുത്ത വൈസ് ചാൻസലർ ഡോ. സാബു തോമസ് തയ്യാറായില്ല. ഹരികുമാർ പറയുന്നു പരീക്ഷകളിലെ മോഡറേഷൻ, മാർക്ക് എന്നിവയിൽ തീരുമാനമെടുക്കാനുള്ള പരമാധികാരം സിൻഡിക്കേറ്റിനാണ്. ഇവിടെ ഒരു വിദ്യാർഥിനി അദാലത്തിൽ തനിക്ക് ഒരു മാർക്കിന്റെ കുറവുമൂലം പരാജയപ്പെട്ടതായും ഭാവി പ്രശ്നത്തിലായെന്നും അറിയിച്ചു. അതിൽ ഒരു മാർക്ക് കൂടുതൽ നൽകാൻ തീരുമാനമെടുത്തു. ഇത് പാടില്ലായിരുന്നു. പരാതി ബന്ധപ്പെട്ട സമിതിക്ക് കൈമാറേണ്ടിയിരുന്നു. ഈ തീരുമാനം പരീക്ഷാവിഭാഗത്തിൽ എത്തിയപ്പോൾ ചട്ടവിരുദ്ധത കണ്ടെത്തി. അവരത് അക്കാദമിക് കൗൺസിലിന് അയച്ചു. യഥാർഥത്തിൽ അദാലത്ത് ഇൗ വിഷയം സെക്ഷൻ അക്കാദമിക് കൗൺസിലിനായിരുന്നില്ല, സിൻഡിക്കേറ്റിനായിരുന്നു നൽകേണ്ടത്. സിൻഡിക്കേറ്റ് യോഗം നടന്നപ്പോൾ ഈ കുട്ടിയുടെതടക്കം ഒട്ടേറെ പരാതികളുള്ളതായി അറിയിച്ചു. മാർക്ക് എന്തിന് എം.ജി. സർവകലാശാലയുടെ കീഴിൽ ബി.ടെക്. ചെയ്ത കുട്ടികളാണ് ഇവർ. നിലവിൽ ഇൗ കോഴ്സുകൾ സാങ്കേതിക സർവകലാശാലയുടെ കീഴിലാണ്. എം.ജി.യുടെ കീഴിലായിരുന്ന പരാജയപ്പെട്ട കുട്ടികളുടെ ഭാവികാര്യങ്ങളും ഇവിടെത്തന്നെയാണ് തീരുമാനിക്കേണ്ടത്. അഞ്ചുമാർക്കുവരെ നൽകിയാൽ ചെറിയ മാർക്കിന് ഒരു വിഷയം തോറ്റ വലിയൊരു വിഭാഗം കുട്ടികളുടെ വിജയം ഉറപ്പാക്കാമെന്ന് കണ്ടെത്തി. 125 പേർ ഇതുവഴി വിജയിച്ചു. 85 അപേക്ഷകൾ പരിഗണനയിലാണ്. ഉത്തരവിൽ പിഴവില്ല ബി.ടെക്. പരീക്ഷയിൽ ഒരു സെമസ്റ്ററിലെങ്കിലും ഒരു വിഷയത്തിൽമാത്രം തോറ്റവർക്ക് അഞ്ചുമാർക്കുവരെ നൽകാനാണ് തീരുമാനിച്ചത്. ഇതിന് സർവകലാശാലയുടെ കീഴിൽ കോഴ്സുണ്ടായിരുന്ന സമയത്തെ കുട്ടികൾക്ക് മാത്രമാണ് അർഹത. ഇൗ കുട്ടികൾക്ക് ദയാപരമായ അവസരം ബാക്കിയാണ്. വിജയിപ്പിക്കൽ അനന്തമായി നീളില്ല. സിൻഡിക്കേറ്റ് അന്തിമം സിൻഡിക്കേറ്റ് പരമാധികാര സഭയാണ്. മോഡറേഷനിൽ അന്തിമതീരുമാനം അതിന്റേതാണ്. അവിടെ കുട്ടികളുടെ ഭാവിയെക്കരുതി തീരുമാനം എടുത്തതാണ്. മാർക്ക് ദാനം ബി.എസ്സി. നഴ്സിങ്ങിലും ബി.എസ്സി. നഴ്സിങ് കോഴ്സ് സർവകലാശാല നടത്തിയിരുന്നപ്പോൾ നേരിയ മാർക്കിന് തോറ്റ കുട്ടികൾക്കും അഞ്ചുമാർക്ക് നൽകും. ഇത് രഹസ്യമല്ല. Content Highlights"Kerala University Mark donation controversy
from mathrubhumi.latestnews.rssfeed https://ift.tt/2qkSQNK
via
IFTTT