Breaking

Wednesday, October 30, 2019

വാളയാറിലെ പെണ്‍കുട്ടി പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായി; പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

പാലക്കാട്: പാലക്കാട് വാളയാറിൽ ആത്മഹത്യ ചെയ്ത പെൺകുട്ടികളിൽ ഒരാൾ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയായതായി പോസ്റ്റ്മോർട്ടം റിപ്പോർട്ട്. ഇളയകുട്ടിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലാണ് ഈ പരാമർശമുള്ളത്. കൊലപാതക സാധ്യത അന്വേഷിക്കണമെന്നും പോസ്റ്റ്മോർട്ടം റിപ്പോർട്ടിലുണ്ട്. റിപ്പോർട്ടിലെ ഈ സാധ്യത പക്ഷേ പോലീസ് വേണ്ട രീതിയിൽ അന്വേഷിച്ചില്ല. പോസ്റ്റ്മോർട്ടം റിപ്പോർട്ടിന്റെ പകർപ്പ് മാതൃഭൂമി ന്യൂസിന് ലഭിച്ചു. ജില്ലാ പോലീസ് സർജൻ ഗുജ്റാൾ ആണ് പെൺകുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്തത്.കുട്ടിയുടെ പ്രായം, ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തിയ സ്ഥലം, കുട്ടിയുടെ ഉയരം, ആത്മഹത്യ ചെയ്ത സ്ഥലത്തെ ഉയരം എന്നിവ പരിഗണിച്ചാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ കൊലപാതക സാധ്യതകൂടി അന്വേഷിക്കണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചത്. എന്നാൽ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ നിർദ്ദേശം അവഗണിച്ച് പോലീസ് കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലെത്തി അന്വേഷണം അവസാനിപ്പിക്കുകയായിരുന്നു. ഇളയ കുട്ടിയുടെ രഹസ്യഭാഗത്തടക്കം മുറിവുകൾ കണ്ടെത്തിയിരുന്നു. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അവഗണിച്ച് പോലീസ് അന്വേഷണം അട്ടിമറിച്ചുവെന്ന ആരോപണവും ഇതോടെ ഉയരുന്നുണ്ട്. മൂത്ത കുട്ടി ആത്മഹത്യ ചെയ്ത ദിവസം രണ്ട് പേർ മുഖം മറച്ച് പോകുന്നത് കണ്ടതായി ഇളയ കുട്ടി അമ്മയോട് പറഞ്ഞിരുന്നു. ഇതും പോലീസ് അവഗണിച്ച് ഏകപക്ഷീയമായി കുട്ടിയുടേത് ആത്മഹത്യയാണെന്ന നിഗമനത്തിലേക്കെത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ നൽകുന്ന സൂചന. Content Highlight: walayar case postmortem report


from mathrubhumi.latestnews.rssfeed https://ift.tt/2PuaIjG
via IFTTT