ചെന്നൈ: തിരുച്ചിറപ്പള്ളിയിൽ കുഴൽകിണറിൽ വീണ കുഞ്ഞിനെ രക്ഷിക്കാനുള്ള ദൗത്യം ദുഷ്കരമാവുന്നു. വീണ് 65 മണിക്കൂർ പിന്നിടുമ്പോൾ കുട്ടിക്ക് ചലനമില്ലെന്ന സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളും പുറത്തു വരുന്നുണ്ട്. സമാന്തരമായി കുഴിയെടുത്ത് കുഞ്ഞിന്റെ അടുത്ത് എത്താനുള്ള ശ്രമങ്ങളാണ്നടന്നു വരുന്നത്.പെട്രോളിയം ഖനനത്തിനുള്ള യന്ത്രങ്ങൾ കൊണ്ടുവന്നാണ് സമാന്തരമായി കുഴിയെടുക്കുന്നത്. ഈ നിലയിലാണ് കാര്യങ്ങൾ പോകുന്നതെങ്കിൽ കുഞ്ഞിന്റെ സമീപമെത്താൻ 24 മണിക്കൂറെങ്കിലും എടുക്കേണ്ടി വരുമെന്ന് ദൗത്യത്തിന് നേതൃത്വം നൽകുന്നഉദ്യോഗസ്ഥൻ പറയുന്നു. 100 അടി കുഴിയെടുത്ത ശേഷം കുട്ടിയുള്ള കുഴൽകിണറിലേക്ക് തിരശ്ചീനമായി കുഴിയെടുത്ത് എത്താനാണ് പദ്ധതി. നിലവിൽ 92 അടിയിലാണ് കുട്ടിയുള്ളത്. കുട്ടിയെ കൂടുതൽ താഴ്ചയിലേക്ക് പോവാതിരിക്കാൻ ആങ്കർ ചെയ്ത് വെച്ചിരിക്കുകയാണ്. പാറയുള്ളതിനാൽ കുഴിയെടുക്കൽ വളരെ സാവധാനത്തിലാണ്നടക്കുന്നത്.പ്രതീക്ഷിച്ച വേഗം ദൗത്യത്തിനില്ല.. 45 അടി കഴിഞ്ഞാൽ മണ്ണ് കാണാൻ കഴിയുമെന്ന പ്രതീക്ഷയും രക്ഷാ ദൗത്യത്തിന് നേതൃത്വം നൽകുന്നവർ പങ്കുവെക്കുന്നുണ്ട്. ഇന്നലെ കുട്ടിയുടെ കൈകൾ ഇളകുന്നത് കണ്ടെങ്കിലും പ്രതീക്ഷാ നിർഭരമല്ല കാര്യങ്ങൾ. കുഞ്ഞിന്റെശരീരത്തിന്റെ താപനില സംബന്ധിച്ച് ലഭിക്കുന്ന വിവരങ്ങളും പ്രതീക്ഷ നൽകുന്നില്ല. കുഞ്ഞ് കുഴൽ കിണറിൽ വീണിട്ട് 65 മണിക്കൂർ കഴിഞ്ഞു. 75 മണിക്കൂർ വരെ കുഞ്ഞിന്റെ ജീവന് ഭീഷണിയാവുന്ന തരത്തിൽ ആരോഗ്യനില വഷളാകില്ല എന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ആരോഗ്യവിദഗ്ധർ പറയുന്നത്. എന്നാൽ വരുന്ന പത്ത് മണിക്കൂറിനുള്ളിൽ കുഞ്ഞിനെ പുറത്തെടുക്കാനുള്ള സാധ്യത തുലോം കുറവായതിനാൽ ആശങ്കയിലാണ് എല്ലാവരും. content highlights:tiruchirappalli borewell accident updates
from mathrubhumi.latestnews.rssfeed https://ift.tt/2NgClKh
via
IFTTT