പാരിസ്: ഫ്രഞ്ച് ഓപ്പൺ ബാഡ്മിന്റൺ പുരുഷ ഡബിൾസിൽ ഇന്ത്യയുടെ സാത്വിക് സായ്രാജ് റാങ്കിറെഡ്ഡി-ചിരാഗ് ഷെട്ടി സഖ്യത്തിന് വെള്ളി. ഫൈനലിൽ ഇൻഡൊനീഷ്യയുടെ ഒന്നാം സീഡായ മാർക്കസ് ഫെർണാൾഡി ഗിഡിയോൺ-കെവിൻ സഞ്ജയ സുകാമുലോ സഖ്യത്തോടാണ് ഇന്ത്യയുടെ യുവതാരങ്ങൾ കീഴടങ്ങിയത്. സ്കോർ: 21-18, 21-16. ആദ്യ ഗെയിമിന്റെ തുടക്കത്തിൽ ഇന്ത്യൻ സഖ്യം പിന്നിലായിരുന്നെങ്കിലും 17-17 എന്ന സ്കോറിന് ഒപ്പംപിടിച്ചു. പിന്നീട് തുടർച്ചയായി മൂന്ന് പോയിന്റ് നേടി ഇൻഡൊനീഷ്യൻ സഖ്യം മുന്നേറി. രണ്ടാം ഗെയിമിൽ തുടക്കം തൊട്ടേ ഒപ്പത്തിനൊപ്പമായിരുന്നു. എന്നാൽ, അവസാനഘട്ടത്തിൽ പരിചയസമ്പത്ത് എതിരാളികൾക്ക് തുണയായി. വനിതാ സിംഗൾസിൽ, സ്പെയിനിന്റെ കരോളിന മരിനെ തോൽപിച്ച് ദക്ഷിണ കൊറിയയുടെ ആൻ സെൻ യങ് (16-21, 21-8, 21-5) കിരീടം നേടി. പുരുഷ സിംഗിൾസിൽ ഇൻഡൊനീഷ്യയുടെ ജോനാഥൻ ക്രിസ്റ്റിയെ തോൽപിച്ച് ചൈനയുടെ ചെൻ ലോങ് കിരീടം നേടി. സ്കോർ: 21-19, 21-12. Content Highlights:Satwiksairaj Rankireddy and Chirag Shetty Bags Silver in French Open Badminton
from mathrubhumi.latestnews.rssfeed https://ift.tt/344ON6K
via
IFTTT