ന്യൂഡൽഹി: ഈ സാമ്പത്തിക വർഷത്തിൽ ആർ.ബി.ഐ. ഇതുവരെ വിറ്റത് 1.15 ബില്യൺ ഡോളറിന്റെ കരുതൽ സ്വർണം. 5.1 ബില്യൺ ഡോളറിന്റെ സ്വർണം ഇക്കാലയളവിൽ ആർ.ബി.ഐ വാങ്ങുകയും ചെയ്തു. ജൂലൈ മുതൽ ജൂൺ വരെയാണ് ആർ.ബി.ഐയുടെ സാമ്പത്തികവർഷം. ഈ വർഷം ജൂലൈ-ഒക്ടോബർ കാലയളവിൽ മാത്രമാണ് ഇത്രയും സ്വർണം വിറ്റത്.കഴിഞ്ഞതവണ ആകെ വിറ്റത് 2 ബില്യൺ ഡോളറിന്റെ സ്വർണമായിരുന്നു. ബിമൽ ജലാൻ കമ്മറ്റി ശുപാർശ പ്രകാരം 1.76 ലക്ഷം കോടി രൂപ സർക്കാരിന് കൈമാറാൻ തയ്യാറായതാണ് ഇത്തരത്തിൽ സ്വർണം വിൽക്കാൻ ആർ.ബി.ഐ നിർബന്ധിതമാകാൻ കാരണമെന്ന് സാമ്പത്തികമേഖലയിലെ വിദഗ്ധർ നിരീക്ഷിക്കുന്നു. വെള്ളിയാഴ്ച വരെയുള്ള കണക്കുകൾ പ്രകാരം, രാജ്യത്തിന്റെ ഫോറെക്സ് റിസർവിലുള്ളത് 26.8 ബില്യൺ ഡോളറിന്റെ മൂല്യമുള്ള സ്വർണമാണ്. content highlights:rbi sells gold from reserve
from mathrubhumi.latestnews.rssfeed https://ift.tt/2WgjDqk
via
IFTTT