Breaking

Monday, October 28, 2019

നിയമസഭാ സമ്മേളനം ആരംഭിച്ചു; പുതിയ അംഗങ്ങള്‍ സത്യപ്രതിജ്ഞ ചെയ്തു, ഖമറുദ്ദീന്‍ കന്നഡയില്‍

തിരുവനന്തപുരം: പതിനാലാം കേരള നിയമസഭയുടെ പതിനാറാം സമ്മേളനം ആരംഭിച്ചു. ചോദ്യോത്തരവേളയ്ക്കുശേഷം രാവിലെ പത്ത് മണിയോടെ പുതിയ അംഗങ്ങൾ എംഎൽഎമാരായി സത്യപ്രതിജ്ഞ ചെയ്തു.ചോദ്യോത്തരവേളക്ക് ശേഷം ഡൽഹി മുൻ മുഖ്യമന്ത്രി ഷീലാ ദീക്ഷിത്, മുൻ മന്ത്രി ദാമോദരൻ കാളാശ്ശേരി എന്നിവർക്ക് ചരമോപചാരം അർപ്പിച്ചതിന് ശേഷമാണ് സത്യപ്രതിജ്ഞ ആരംഭിച്ചത്. കോന്നിയിൽ നിന്ന് വിജയിച്ച കെ.യു.ജനീഷ് കുമാറാണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. മഞ്ചേശ്വരത്ത് നിന്ന് വിജയിച്ച എം.സി.ഖമറുദ്ദീൻ വട്ടിയൂർക്കാവിൽ നിന്ന് വിജയിച്ച വി.കെ.പ്രശാന്ത് അരൂരിൽ നിന്ന് വിജയിച്ച ഷാനിമോൾ ഉസ്മാൻ എറണാകുളത്ത് ജയിച്ച ടി.ജെ.വിനോദ് എന്നിവർന്ന് തുടർന്ന് സത്യപ്രതിജ്ഞ ചെയ്തു. കന്നഡയിലാണ് മുസ്ലിംലീഗ് എംഎൽഎയായ എം.സി.ഖമറുദ്ദീൻ സത്യപ്രതിജ്ഞ ചെയ്തത്. പാലായിൽ ജയിച്ച മാണി സി. കാപ്പൻ നേരത്തേ സത്യപ്രതിജ്ഞ ചെയ്തെങ്കിലും സഭയിൽ അദ്ദേഹത്തിന്റെ ആദ്യ ദിനമാണ് ഇന്ന്. പൂർണ്ണമായും നിയമനിർമാണം ഉദ്ദേശിച്ചിട്ടുള്ളതാണ് സമ്മേളനം. പതിനാറ് ഓർഡിനൻസുകൾക്ക് പകരമുള്ള ബില്ലുകളും മറ്റ് അത്യാവശ്യ ബില്ലുകളും പരിഗണിക്കും. സമ്മേളനത്തിന്റെ ആദ്യ രണ്ട് ദിനങ്ങളിൽ പ്രധാനപ്പെട്ട ബില്ലുകൾ ബന്ധപ്പെട്ട സബ്ജക്ട് കമ്മിറ്റികളുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന പ്രമേയം സഭ പരിഗണിക്കും. നിയമനിർമാണമാണ് മുഖ്യ അജണ്ടയെങ്കിലും ഉപതിരഞ്ഞെടുപ്പും മറ്റു രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങളും ചർച്ചയാകും. എം.ജി. സർവകലാശാലാ മാർക്കുദാനം, വാളയാർ കേസ്, പി.എസ്.സി. പരീക്ഷത്തട്ടിപ്പ് തുടങ്ങിയ വിഷയങ്ങൾ പ്രതിപക്ഷം ആയുധമാക്കും. ഉപതിരഞ്ഞെടുപ്പിലൂടെ പുതിയ അംഗങ്ങൾ വരുന്നതോടെ ഭരണപക്ഷത്തിന്റെ അംഗബലം 91-ൽ നിന്ന് 93 ആയി വർധിച്ചു. പ്രതിപക്ഷത്തിന്റേത് 47-ൽ നിന്ന് 45 ആയി കുറയുകയും ചെയ്തു. എൻഡിഎക്ക് രണ്ട് അംഗങ്ങളുണ്ട്. Content Highlights:Kerala assembly session


from mathrubhumi.latestnews.rssfeed https://ift.tt/33ZC7y2
via IFTTT