തിരുവനന്തപുരം: കരമന കാലടി സ്വത്ത് തട്ടിപ്പ് കേസിൽ മുൻ കളക്ടർ മോഹൻദാസടക്കം പ്രതികൾ. കാര്യസ്ഥൻ രവീന്ദ്രൻ നായർ ഒന്നാം പ്രതിയാണ്. മറ്റൊരു കാര്യസ്ഥൻ സഹദേവൻ രണ്ടാം പ്രതിയും മുൻ കളക്ടർ മോഹൻദാസ് പത്താം പ്രതിയും ആയിട്ടാണ് എഫ്എഫ്ആർ.ഗൂഢാലോചന, ഭീഷണിപ്പെടുത്തൽ തുടങ്ങിയ വകുപ്പുകളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.മോഹൻദാസിന്റെ ഭാര്യക്ക് സ്വത്ത് വിഹിതം ലഭിച്ചതായി ആരോപണമുണ്ടായിരുന്നു. ക്രൈംബ്രാഞ്ചിന്റെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരമാണ്സ്വത്ത് തട്ടിയെടുത്തതിന് പോലീസ് കേസെടുത്തിട്ടുള്ളത്. മാനസിക ബുദ്ധിമുട്ടുള്ള ജയമാധവൻനായരെ കബളിപ്പിച്ച് 33 സെന്റ് സ്ഥലവും വീടും സ്വന്തമാക്കിയെന്നാണ് കേസ്. വിൽപ്പത്രപ്രകാരം ഉമാമന്ദിരത്തിന്റെ ഉടമസ്ഥാവകാശം ലഭിച്ചത് രവീന്ദ്രൻ നായർക്കാണ്.ഒന്ന് മുതൽ പത്ത് വരെയുള്ള പ്രതികൾ ഗൂഢാലോചന നടത്തിയെന്നാണ് എഫ്ഐആറിൽ പറയുന്നത്. വിൽപ്പത്രത്തിന്റെ ആധികാരികത പരിശോധിക്കണമെന്ന് ശുപാർശചെയ്ത ക്രൈംബ്രാഞ്ച് അന്വേഷണസംഘത്തിനെതിരെ രവീന്ദ്രൻനായരും ആരോപണവുമായി രംഗത്തെത്തിയിട്ടുണ്ട്. സംഘത്തിലെ ക്രൈംബ്രാഞ്ച് എസ്.ഐ. ശശിധരൻപിള്ള കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് പരാതി. ചോദ്യംചെയ്യാനായി വിളിപ്പിച്ചപ്പോൾ അഞ്ചുസെന്റ് സ്ഥലം ആവശ്യപ്പെട്ടതായും രവീന്ദ്രൻനായർ പരാതിപ്പെടുന്നു. ഇതു സംബന്ധിച്ച് പരാതി നൽകിയതിന്റെ പ്രതികാരമായിട്ടാണ് ക്രൈംബ്രാഞ്ച് തനിക്കെതിേര റിപ്പോർട്ട് നൽകിയതെന്ന് രവീന്ദ്രൻനായർ പറയുന്നു. ഈ പരാതിയും പ്രത്യേകാന്വേഷണസംഘം അന്വേഷിക്കും. അതേ സമയം ദുരൂഹ മരണം സംബന്ധിച്ച് എഫ്ഐആറിൽ പരാമർശമില്ല.ഒക്ടോബർ 17-നാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതിനിടെ ജയമാധവൻ നായരുടെ മരണത്തിൽ ദുരൂഹയുണ്ടെന്നാരോപിച്ച് പിതൃസഹോദരന്റെ മകൻ സുനിൽ രംഗത്തെത്തിയിട്ടുണ്ട്. മരണം സ്വാഭാവികമാണെന്ന് വിശ്വസിക്കുന്നില്ല. ജയമാധവന്റെ മരണ സമയത്ത് ഒപ്പമുണ്ടായിരുന്നവരുടെ സാന്നിധ്യം സംശയാസ്പദമാണെന്നും സുനിൽ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു. Content Highlights:Karamana property fraud case-12 accused including former Collector
from mathrubhumi.latestnews.rssfeed https://ift.tt/31KOpJ6
via
IFTTT