Breaking

Thursday, October 31, 2019

മുന്നറിയിപ്പ് മറികടന്ന് വി.കെ. ശ്രീകണ്ഠൻ എം.പി. വെടിവെപ്പ്‌ നടന്ന സ്ഥലത്ത്

അട്ടപ്പാടി: മഞ്ചക്കണ്ടി ഊരിനുസമീപത്തെ വനത്തിൽ വെടിവെപ്പ് നടന്ന സ്ഥലത്ത് ബുധനാഴ്ച വി.കെ. ശ്രീകണ്ഠൻ എം.പി.യെത്തി. ഏതുസമയവും മാവോവാദികളുടെ അക്രമമുണ്ടാകുമെന്ന് പോലീസ് മുന്നറിയിപ്പ് നൽകിയെങ്കിലും യാഥാർഥ്യം പുറംലോകമറിയണമെന്ന് പറഞ്ഞാണ് ശ്രീകണ്ഠനും സംഘവും മഞ്ചക്കണ്ടിയിലെത്തിയത്. ബുധനാഴ്ച വൈകീട്ട് നാലരയോടെ എത്തിയ വി.കെ. ശ്രീകണ്ഠനൊപ്പം മാധ്യമപ്രവർത്തകരും കോൺഗ്രസ് പ്രവർത്തകരുമുൾപ്പെടെ സംഘവുമുണ്ടായിരുന്നു. ഒന്നരക്കിലോമീറ്ററിലേറെ മഴയത്ത് നടന്നാണ് ഇവർ വനത്തിലെത്തിയത്. അരമണിക്കൂർ ചെലവഴിച്ച് സ്ഥിതിഗതികൾ വിലയിരുത്തിയശേഷം ആറേമുക്കാലോടെ ഊരുനിവാസികളുടെ അടുത്തെത്തി. വെടിവെപ്പ് ആസൂത്രിതമെന്ന് ശ്രീകണ്ഠൻ മാവോവാദികൾക്കുനേരെ ആസൂത്രിതമായ വെടിവെപ്പാണ് നടന്നതെന്നും ഏറ്റുമുട്ടൽ ഉണ്ടായതിന്റെ സൂചനകളില്ലെന്നും വി.കെ. ശ്രീകണ്ഠൻ മാധ്യമപ്രവർത്തകരോട് പറഞ്ഞു സർക്കാർ ജനങ്ങളെ തെറ്റിദ്ധരിപ്പിച്ചു നടത്തിയ നടപടിയാണിത്. ഇതിന് മുഖ്യമന്ത്രി പിണറായി വിജയനും ഡി.ജി.പി. ലോക്നാഥ ബെഹ്റയും മറുപടിപറയണം. ഉന്നത ഉദ്യോഗസ്ഥരെക്കൊണ്ട് അന്വേഷിപ്പിക്കണം. നിയമസഭയിൽ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽ വാളയാർ കേസിന്റെ പ്രതിഷേധമുയർന്ന് സർക്കാർ പ്രതിക്കൂട്ടിലായപ്പോൾ നടത്തിയ നാടകമാണിതെന്ന് സംശയിക്കുന്നു. വനത്തിലെത്തിയപ്പോൾ ഏറ്റുമുട്ടലുകൾ നടന്നെന്നുപറഞ്ഞ സ്ഥലത്ത് മരങ്ങൾക്കോ പുല്ലുകൾക്കോ ഒന്നും സംഭവിച്ചിട്ടില്ല. മാസങ്ങളായി മാവോവാദികൾ താമസിച്ചെന്ന് പറയുന്ന സ്ഥലം രണ്ട് മുളങ്കമ്പുകൾ നാലുകാലിൽ കെട്ടിവെച്ചുണ്ടാക്കിയതാണ്. ഒരാൾക്കുപോലും നിൽക്കാൻ കഴിയാത്ത സ്ഥലത്ത് രണ്ട് അടുപ്പുകല്ലുകളുമുണ്ട്. മാവോവാദികൾ വെടിവെച്ചു വെന്ന് പറയുന്ന സ്ഥലത്തുനിന്ന് വെടിയുതിർക്കാൻ ഒരിക്കലും കഴിയില്ലെന്ന് വ്യക്തമാണ്. തണ്ടർബോൾട്ട് സംഘം പ്രത്യേകപരിശീലനം നേടിയവരാണ്. അവർക്ക് മാവോവാദികളുടെ കാലിന് വെടിവെക്കാം. നരഹത്യ ഒരിക്കലും അംഗീകരിക്കാൻ കഴിയില്ലെന്നും ശ്രീകണ്ഠൻ പറഞ്ഞു. Content Highlights:V K Sreekandan MP visit encounter site


from mathrubhumi.latestnews.rssfeed https://ift.tt/2MZqUYw
via IFTTT