ന്യൂഡൽഹി: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിപ്രാപിച്ച് 'മഹ' ചുഴലിക്കാറ്റായതായി കേന്ദ്രകാലാവസ്ഥാവകുപ്പ് അറിയിച്ചു. ആദ്യഘട്ടത്തിൽ കാറ്റിന്റെ വേഗം മണിക്കൂറിൽ 90 കിലോമീറ്റർ വരെയാകും. വ്യാഴാഴ്ച ഉച്ചയോടെ വേഗം 140 കിലോമീറ്റർവരെയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹയുടെ സഞ്ചാരപാതയിൽ കേരളം ഉൾപ്പെടുന്നില്ലെങ്കിലും സംസ്ഥാന തീരത്തോടുചേർന്ന കടൽപ്രദേശത്തിലൂടെ ചുഴലിക്കാറ്റ് കടന്നുപോകും. അറബിക്കടൽ പ്രക്ഷുബ്ധമായിരിക്കുമെന്നതിനാൽ കേരളതീരത്ത് മീൻപിടിക്കുന്നതിന് പൂർണ നിരോധനം ഏർപ്പെടുത്തി. കടലിൽപ്പോയ മത്സ്യത്തൊഴിലാളികളെ തിരികെവിളിച്ചു. ഫിഷറീസ് വകുപ്പ് ഓഫീസുകൾ വഴി തീരമേഖലയിലെ മത്സ്യത്തൊഴിലാളികൾക്ക് മുന്നറിയിപ്പ് നൽകിയതായി മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ അറിയിച്ചു. കേരളതീരത്തു മണിക്കൂറിൽ 45 മുതൽ 55 വരെ കിലോമീറ്റർ വേഗത്തിലും ചിലയവസരങ്ങളിൽ 65 കിലോമീറ്റർ വേഗത്തിലും ശക്തമായ കാറ്റിനും ഇടിയോടുകൂടിയ മഴയ്ക്കും സാധ്യതയുണ്ട്. സുരക്ഷിതമല്ലാത്ത വീടുകളിൽ താമസിക്കുന്നവർക്കായി ക്യാമ്പുകൾ ആരംഭിക്കാൻ ദുരന്തനിവാരണ അതോറിറ്റിയും കാലാവസ്ഥാ വകുപ്പും നിർദേശം നൽകിയിട്ടുണ്ട്. Content Highlights:Cyclone Maha formed in Arabian Sea
from mathrubhumi.latestnews.rssfeed https://ift.tt/2NuChH5
via
IFTTT