Breaking

Wednesday, October 30, 2019

മന്ത്രി എം.എം.മണിയുടെ കാറിന്റെ ടയര്‍ മാറ്റല്‍ റബ്ബര്‍ കര്‍ഷകര്‍ക്ക് കൈത്താങ്ങോ... ട്രോളോട് ട്രോള്‍

കോഴിക്കോട്: കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ജനസേവനം ചെയ്യാൻ ചുരുങ്ങിയത് ദിവസം ഒരു പുതിയ ടയർ എങ്കിലും വേണമെന്ന് ഒരു വിഭാഗം. അതല്ല റോഡിന്റെ മറ്റേ പണി കാരമാണ് ഇത്രയധികം ടയർ ഉപയോഗിക്കേണ്ടി വന്നതെന്ന് ചിലർ പറയുന്നു. എന്നാൽ ഇതൊന്നുമല്ല റബ്ബർ കർഷകർക്കുള്ള കൈത്താങ്ങിന്റെ ഭാഗമായി ആശാന്റെ ടയർ യോജന പദ്ധതിയാണെന്ന് മറ്റൊരു കൂട്ടം പറയുന്നു. ഇതുവരെ ആർക്കും അതിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഒരു അഭിപ്രായ ഐക്യത്തിലെത്താതെ സാമൂഹിക മാധ്യമങ്ങൾ ചർച്ച കൊഴുക്കുകയാണ്. മന്ത്രി എം.എം.മണിയുടെ ഔദ്യോഗിക വാഹനം രണ്ടു വർഷം കൊണ്ട് 34 ടയർ മാറ്റി ഉപയോഗിച്ചെന്ന് വിവരാവകാശ നിയമപ്രകാരം ലഭിച്ച മറുപടിയാണ് സാമൂഹിക മാധ്യമങ്ങളിലെ ഈ ചർച്ചക്കാധാരം. കൊച്ചി സ്വദേശിയായ എസ്.ധാനരാജ് എന്നായാൾക്ക് വിവവരാവകാശം നിയമം വഴി ലഭിച്ച രേഖകൾ ഫെയ്സ്ബുക്കിൽ പ്രചരിച്ചതോടെ ട്രോളുകൾക്കൊണ്ട് മൂടിയിരിക്കുകയാണ് മന്ത്രി എം.എ.മണിയേയും അദ്ദേഹത്തിന്റെ ഫെയ്സ്ബുക്ക് പേജിനേയും. എല്ലാ വിഷയങ്ങളിലും ട്രോൾ പോസ്റ്റുകളുമായി ഇറങ്ങുന്ന മണിയാശാന്റെ ഫെയ്സ്ബുക്ക് പേജിലിപ്പോൾ ട്രോളുകളുടെ പെരുമഴയാണ്. രണ്ടു വർഷം കൊണ്ട് 34 ടയറുകൾ മാറ്റുന്നതിലെ അസ്വാഭാവികതയാണ് ട്രോളുകൾക്കെല്ലാം ആധാരം. രാജ്മോഹൻ ഉണ്ണിത്താനും വി.ടി.ബൽറാമുമടക്കമുള്ള കോൺഗ്രസ് നേതാക്കളും ട്രോളൻമാർക്കിടയിലുണ്ട്. മണിയാശാന്റെ ഫെയ്സ്ബുക്ക് പേജ് കഴിഞ്ഞാൽ ട്രോളൻമാർ വിളയാടുന്നത് ടൊയോട്ടയുടെ പേജിലാണ്. ടൊയോട്ടയുടെ ഇന്നോവോ ക്രിസ്റ്റയാണ് മന്ത്രി ഉപയോഗിക്കുന്നത്. ട്രോളൻമാർക്ക് വിശദീകരണം നൽകി നൽകി ആ പേജിന്റെ അഡ്മിൻമാരും കുഴങ്ങി. സംഭവം എന്തായിരുന്നാലും മന്ത്രി സർക്കാർ വൃത്തങ്ങളോ ഇത് സംബന്ധിച്ച് ഒരു പ്രതികരണവും നടത്തിയിട്ടില്ല. മുഖ്യമന്ത്രിയുടേതടക്കം എല്ലാ മന്ത്രിമാരുടേയും ഔദ്യോഗിക വാഹനങ്ങൾ ടയർ മാറ്റിയതിന്റെ കണക്കുകൾ വിവാരവാകശ നിയമത്തിലൂടെ ലഭിച്ച രേഖയിലുണ്ട്. മുഖ്യമന്ത്രിയുടെ രണ്ട് വാഹനങ്ങൾ നാല് തവണയായി 11 ടയറുകളാണ് മാറ്റിയത്. മന്ത്രി എ.കെ.ബാലന്റെ വാഹനം രണ്ടര വർഷത്തിനിടെ രണ്ടു ടയറുകൾ മാത്രമേ മാറ്റിയിട്ടുള്ളൂവെന്നും രേഖകളിൽ പറയുന്നു. Content Highlights:minister mm mani tyre replacing-troll


from mathrubhumi.latestnews.rssfeed https://ift.tt/2BSTg0f
via IFTTT